1951 നവംബര്‍ 10ന് ജനനം. സ്വദേശം കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി 1972ല്‍ കേരള യൂണിവേഴസിറ്റിയില്‍നിന്നും മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായി.30 വര്‍ഷം മലയാള അധ്യാപികയായി സേവനം ചെയ്തു. 2007-ല്‍ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂളില്‍ നിന്നും റിട്ടയര്‍ ചെയ്തു.
വിദ്യാരംഗം കലാസാഹിത്യവേദി, ചെറുപുഷ്പ മിഷന്‍ലീഗ് (ഭക്തസംഘടന), കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ തുടങ്ങിയ സംഘടനകള്‍ നടത്തിയ സാഹിത്യ മത്സരങ്ങളില്‍ കഥ, കവിത, യാത്രാവിവരണം എന്നിവയ്ക്ക് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
സ്‌നേഹസമ്മാനം (ബാലകഥകള്‍) എന്ന കൃതിക്ക് 2021ല്‍ ‘ഭാഷാശ്രീ സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും’, 2023ല്‍ അഖിലകേരള കലാസാഹിത്യ സാംസ്‌കാരിക രംഗവും എയ്‌റോസിസ് കോളേജും ചേര്‍ന്നു നല്‍കിയ ‘അക്ഷരം’ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
യൂറോപ്പ് ഒരു വിസ്മയം’ എന്ന യാത്രാവിവരണഗ്രന്ഥത്തിന് 2022ല്‍ ഭാഷാശ്രീയുടെ ‘ആര്‍.കെ രവിവര്‍മ്മ’ സംസ്ഥാന സാഹിത്യ അവാര്‍ഡും ‘യു.എസ്.എ ഒരു വിജയ ഗാഥ’ എന്ന യാത്രാവിവരണഗ്രന്ഥത്തിന് ഭാഷാശ്രീ നല്‍കിയ യു.എ ഖാദര്‍ സംസ്ഥാന സാഹിത്യ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
മറ്റു ക്യതികള്‍:
1. തെംസ് നദിയുടെ നാട്ടിലേക്ക് (യാത്രാവിവരണം)
2. ജോര്‍ദ്ദാന്‍ നദിയുടെ തീരഭൂമിയില്‍ (വിശുദ്ധനാട് തീര്‍ത്ഥാടനം)
3. യൂറോപ്പ് ഒരു വിസ്മയം (യൂറോപ്പ് തീര്‍ത്ഥാടനം)
4. യു.എസ്.എ ഒരു വിജയഗാഥ (യാത്രാ വിവരണം)
5. സ്‌നേഹസമ്മാനം (ബാലകഥകള്‍)
6. ഇളങ്കാറ്റിനോട് (കുട്ടിക്കവിതകള്‍)
മാതാപിതാക്കള്‍: തോമസ് കൂട്ടിയാനിക്കല്‍, മറിയക്കുട്ടി വള്ളിയാംതടം.
ഭര്‍ത്താവ്: സി.കെ ദേവസ്യ (റിട്ട. അധ്യാപകന്‍ പി.ഇ.ടി), സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തിരുവമ്പാടി.
മക്കള്‍:
പ്രവീണ്‍: (സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഡയറക്ടര്‍, ബാംഗ്ലൂര്‍), ഭാര്യ – ടിലു (ഹോമിയോ ഡോക്ടര്‍)
ലിന്‍ഡ്: അസ്സിസ്റ്റന്റ് പ്രൊഫസര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് കിടങ്ങൂര്‍,കോട്ടയം, ഭര്‍ത്താവ് – അഭിലാഷ് (പ്രൊഫസര്‍, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക് നോളജി ആന്‍ഡ് സയന്‍സ്, എറണാകുളം)
ഡാലിയ: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ (യു.എസ്.എ), ഭര്‍ത്താവ് – ഷാജിന്‍ (സോഫ്റ്റ് വെയര്‍ പ്രൊജക്റ്റ് മാനേജര്‍, യു.എസ്.എ)
ഡയാന: സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ (യു.എസ്.എ). ഭര്‍ത്താവ് – തോമസ് (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, യു.എസ്.എ)
പേരമക്കള്‍: ജസ്റ്റിന്‍, കെവിന്‍, ടെസ, മെറിന്‍, അഥീന, അലീഷാ, സിറില്‍, ക്രിസ്,ക്രിസ്റ്റീന.
വിലാസം: കെ.ടി ത്രേസ്യ, ചേമ്പ്‌ളാനിയില്‍, തിരുവമ്പാടി പി.ഒ, കോഴിക്കോട് – 673603
ഫോണ്‍: 7306528682
എഴുത്തുകാരെ പരിചയപ്പെടാം
