കോഴിക്കോട്: ഡോ. ബഡ്ഡീസ് , സാല്പ്പിഡൊ,മലബാര്‍ മാക്സി വിഷന്‍ ഐ ഹോസ്പിറ്റല്‍, കോണ്ഫി ഡെന്റല്‍,മെക്7 നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയം യൂണിറ്റ്
എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണംപറമ്പ് ബീച്ചില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ ഡോ. എസ്. ജയശ്രി ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ടി.പി.എം. ജിഷാന്‍ മുഖ്യാതിഥിയായി. ഡോ. ഇയാദ് മുഹമ്മദ് (ഡോ. ബഡ്ഡീസ്), നാസിം ബക്കര്‍ (സാല്പിഡൊ), സഫീര്‍ (ഡോ.ബഡ്ഡീസ്), ഡോ. അര്‍ഷദ് (ഡോ .ബഡ്ഡീസ്), അബ്ദുല്‍ റഷീദ് ( മലബാര്‍ ഐ ഹോസ്പിറ്റല്‍) എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ക്യാമ്പിന്റെ ഭാഗമായി 3000 രൂപ മൂല്യമുള്ള വിവിധ മെഡിക്കല്‍ പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കി. വൃക്ക, കരള്‍, പ്രമേഹം, കൊളസ്ട്രോള്‍, രക്തക്കുറവ് (അനീമിയ), തൈറോയ്ഡ്, വാതം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുടെ നിര്‍ണ്ണയ പരിശോധനകള്‍ക്കൊപ്പം കണ്ണ് പരിശോധനയും ദന്ത പരിശോധനയും നടന്നു.
സമൂഹത്തിലെ സാധാരണ ജനങ്ങള്‍ക്ക് സമയബന്ധിത രോഗനിര്‍ണ്ണയവും, ആരോഗ്യ ബോധവല്കരണവും ഉറപ്പാക്കുന്നതില്‍ ക്യാമ്പ് വലിയ പങ്ക് വഹിച്ചതായി സംഘാടകര്‍ അറിയിച്ചു. കെ.വി.ഇസ്ഹാഖ്, പി.പി.സബീര്‍ ഉസ്മാന്,എ.എം.നംഷീദ്, അഷറഫ് വാഴപ്പറമ്പില്‍,ടി.പി.ഉമ്മര്‍ കെ.കെ.മുസ്തഫ, ഡോ. അബ്ദുല്‍ ഹഖ്, ഡോ.സജ്ന, സക്കീര്‍, എം.പി. സക്കീര്‍, അശറഫ് യു, കെ.പി അബ്ദുള്ള കോയ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
