എഴുത്തുകാരെ പരിചയപ്പെടാം

എഴുത്തുകാരെ പരിചയപ്പെടാം

പുരുഷു കക്കോടി
കോഴിക്കോട് ജില്ലയിലെ വടകരയില്‍ അറക്കിലാട് എന്ന ഗ്രാമത്തില്‍ കോളനിയില്‍ ചെറിയ രാമന്റെയും അമ്മാളുവിന്റെയും മകനായി ജനിച്ചു. വടകര എസ്.ജി.എം.എസ്.ബി.സ്‌കൂള്‍, ബി.ഇ.എം.ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1998ല്‍ ആകാശവാണിയില്‍ ജോലി നേടി. ചെറുപ്പത്തിലെ നാടകത്തിലഭിനയിച്ച് പരിചയമുള്ളതുകൊണ്ട് ആകാശവാണിയില്‍ ഡ്രാമ ആര്‍ട്ടിസ്റ്റായി. തുടര്‍ന്ന് ആകാശവാണിയില്‍ ലളിതഗാനങ്ങള്‍ എഴുതി. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകളും കവിതകളുമെഴുതി. ഗെയിം എന്ന ഷോര്‍ട്ട് ഫിലിമിന് കഥയും തിരക്കഥയുമെഴുതി. അമ്പാടിക്കണ്ണന്‍ എന്ന ആല്‍ബത്തിനുവേണ്ടി പാട്ടെഴുതി പുറത്തിറക്കി. 2022-ല്‍ ഏറ്റവും നല്ല ചെറുകഥക്കുള്ള തിരുവനന്തപുരം കാവ്യനീതി പുരസ്‌കാരവും 2023ല്‍ ആധുനിക കവിതയ്ക്കുള്ള ശ്രീ അയ്യപ്പപ്പണിക്കര്‍ സ്മാരക പുരസ്‌കാരവും ലഭിച്ചു. ഇപ്പോള്‍ കോഴിക്കോട് കക്കോടിയില്‍ താമസം.
വിലാസം: പുണ്യം, കൊല്ലേരി താഴം, പി.ഒ.കിഴക്കുംമുറി, കക്കോടി, കോഴിക്കോട്. ഫോണ്‍: 8848316631, 9447890508

എഴുത്തുകാരെ പരിചയപ്പെടാം

Share

Leave a Reply

Your email address will not be published. Required fields are marked *