കൊറോണ : ഇറാനിൽ കുടുങ്ങിയ 44 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

കൊറോണ : ഇറാനിൽ കുടുങ്ങിയ 44 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

മുംബൈ :  ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാം സംഘത്തെ നാട്ടിലെത്തിച്ചു. നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന ഇവരെ അടിയന്തര നടപടിയുടെ ഭാഗമായാണ് എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിൽ എത്തിച്ചത്.

ഇവരെ നാവികസേനയുടെ ഗട്‌കോപാറിലെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കും. ഇറാനിൽ കുടുങ്ങിയ ബാക്കി ഇന്ത്യക്കാരെയും രാജ്യത്തെത്തിക്കാൻ ശ്രമം തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു.

58 പേരടങ്ങിയ ആദ്യ സംഘത്തെ ചൊവ്വാഴ്ച സൈനിക വിമാനത്തിൽ ഇറാനിൽ നിന്ന് എത്തിച്ചിരുന്നു. ഇറാനിൽ നിന്നുള്ള 120 ഇന്ത്യക്കാരെ നാട്ടിലെത്തിച്ച് രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൈനിക കേന്ദ്രത്തിൽ നിരീക്ഷണത്തിൽ നിർത്തുമെന്ന് പ്രതിരോധ വക്താവ് അറിയിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *