സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്നു രാവിലെ പവന് 1,040 രൂപ താഴ്ന്ന് വില 1,11,280 രൂപയായി. ഗ്രാമിന് 130 രൂപ താഴ്ന്ന് 13,910 രൂപയും. ഇന്നലെ കേരളത്തിലും രാജ്യാന്തരതലത്തിലും സ്വര്‍ണവില രാവിലെ കനത്ത തകര്‍ച്ച നേരിട്ടിരുന്നു. രാജ്യാന്തരവില ഔണ്‍സിന് 5,000 ഡോളറിന് മുകളില്‍ നിന്ന് ഇന്നലെ നിലംപൊത്തിയത് 4,400 നിലവാരത്തിലേക്ക്. പവന് ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 10,000 രൂപയ്ക്കടുത്ത് ഇടിഞ്ഞെങ്കിലും വൈകിട്ട് വില വീണ്ടും വര്‍ദ്ധിച്ചു.രൂപ ശക്തിയാര്‍ജിക്കുകയും ഡോളര്‍ തളരുകയും ചെയ്യുമ്പോള്‍ ഇറക്കുമതിച്ചെലവ് കുറയും. ഇതും സ്വര്‍ണവില നിര്‍ണയത്തില്‍ പ്രതിഫലിക്കും.ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിര്‍ണയപ്രകാരം സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 110 രൂപ താഴ്ന്ന് 11,495 രൂപയിലെത്തി. വെള്ളിവില 20 രൂപ ഇടിഞ്ഞ് ഗ്രാമിന് 280 രൂപയായി. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,430 രൂപയാണ്. വെള്ളിക്ക് 280 രൂപ. സ്വര്‍ണത്തിന് വില കുറയുമ്പോള്‍ ആളുകള്‍ വാങ്ങിക്കൂട്ടുന്നത് വിലയിടിവിന് തടസ്സമാകുന്നു.
സ്വര്‍ണവില താഴേക്ക്
