വയനാട് :വൈത്തിരി ചൂണ്ടേല് ട്രൈബല്‍ ലൈബ്രറിക്ക് പഞ്ചമി പുസ്തകശാല 500 പുസ്തകങ്ങള്‍ സംഭാവനയായി നല്കി. ചൂണ്ടേല് ഉന്നതിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ലൈബ്രറി ബാലവേദി പ്രസിഡന്റ് അര്‍ച്ചന ചന്ദ്രന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. അഭ്യുദയകാംഷികളില്‍ നിന്നും സംഭാവനയായി ലഭിച്ച പുസ്തകങ്ങളാണ് ലൈബ്രറിക്ക് നല്‍കിയത്.
വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സുമേഷ് സി.എം,
ലൈബ്രറി സെക്രട്ടറി ബവീഷ് കുമാര്‍, ലൈബ്രറി പ്രസിഡന്റ് രമേശ് കെ.സിയും പഞ്ചമി പ്രതിനിധികളായി പി.ആര്. സുരേഷ്, സ്മിത കോടനാട്, യേശുദാസ് വരാപ്പുഴ എന്നിവരും പങ്കെടുത്തു.
ചൂണ്ടേല് ട്രൈബല്‍ ലൈബ്രറിക്ക്
പുസ്തകം നല്കി
