ജീവന്‍ കളയുന്ന ജീവിതം വേണ്ട; ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളോട് കേന്ദ്രം

ജീവന്‍ കളയുന്ന ജീവിതം വേണ്ട; ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളോട് കേന്ദ്രം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലെ ജീവനക്കാരുടെ ജീവന്‍ കളയുന്ന ജീവിതം വേണ്ടെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശന നിര്‍ദ്ദേസം നല്‍കി കേന്ദ്ര സര്‍ക്കാര്‍.സാധനങ്ങള്‍ വിതരണം ചെയ്യാനെടുക്കുന്ന കുറഞ്ഞ സമയം കാട്ടിയുള്ള പരസ്യം പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളോടു നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളുടെ പ്രതിനിധികളുമായി കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

സാധനം വിതരണം ചെയ്യുന്നവരുടെ ജീവന്‍ അപകടത്തിലാക്കുന്ന അമിത വേഗത്തില്‍ സാധനം എത്തിക്കുന്ന രീതിയോട് വ്യാപകമായ വിമര്‍ശനം നിലവിലുണ്ട്. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് പുതുവര്‍ഷത്തലേന്ന് രാജ്യവ്യാപകമായി പണിമുടക്കുമെന്ന്ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ അറിയിച്ചിരുന്നു.വേഗതയിലുള്ള വിതരണം അവസാനിപ്പിക്കണമെന്നതും തൊഴിലാളികളുടെ ആവശ്യമായിരുന്നു.

 

 

ജീവന്‍ കളയുന്ന ജീവിതം വേണ്ട;
ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളോട് കേന്ദ്രം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *