തിരു: കേരളം ഇന്നു കൈവരിച്ചിട്ടുള്ള എല്ലാ വികസനങ്ങള്‍ക്കും അടിസ്ഥാനം പ്രവാസികളാണെന്നു വി. ജോയ് എം.എല്‍.എ. ഇരുപത്തി നാലാമത് പ്രവാസി ഭാരതീയ ദിനാഘോഷ (കേരള) ത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള സര്‍ക്കാര്‍ പ്രവാസി സമൂഹത്തിന്റെ പ്രത്യേകിച്ച് മടങ്ങിവന്ന പ്രവാസികളുടെ കാര്യങ്ങളില്‍ താല്പര്യപൂര്‍വ്വം പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.ആര്‍.ഐ. ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധൂ ഡോ.എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: വി.കെ. പ്രശാന്ത് എം.എല്‍ എ മുഖ്യപ്രഭാക്ഷണം നടത്തി.
ഇ.കെ. നായനാര്‍ സ്മാരക പ്രവാസി ഭാരതീയ പുരസ്‌ക്കാരം സി.പി.ഐ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.ഇ.ഇസ്മയിലിന് സമ്മാനിച്ചു. പ്രശസ്തി പത്രം മുന്‍ പ്രവാസികാര്യ മന്ത്രി എം.എം ഹസന്‍ നല്‍കി.
അമേരിക്ക, കാനഡ, ലണ്ടന്‍, വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് എത്തിയവരുള്‍പ്പെടെ 29 പേര്‍ക്ക് വി. ജോയ് എം.എല്‍.എ അവാര്‍ഡുകളും എം.എം ഹസന്‍, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ജയചന്ദ്രന്‍ എന്നിവര്‍ കീര്‍ത്തി പത്രവും സമര്‍പ്പിച്ചു.
അമേരിക്കയില്‍ നിന്നു എത്തിയ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ജോണ്‍സണ്‍ സാമുവേല്‍, വിനു ദേവസ്യാ, നോഹ ജോര്‍ജ്, പോള്‍ കറുകപ്പള്ളി, കാനഡയിലെ ടോമി കൊക്കത്ത്, സൗദിയിലെ ശ്രീകാന്ത് എസ്. പോറ്റി, അബ്ദുല്ല ഹംസ ദാലിയ ഗ്രൂപ്പ്,കുവൈത്ത് അഷ്‌റഫ് അബ്ദുല്‍ അസീസ് സിക്‌സോ ഗ്രൂപ്പ്, ഖത്തര്‍,ഡോ.. എ. മാര്‍ത്താണ്ഡപിള്ള, ബി.എല്‍.എം ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍. പ്രേംകുമാര്‍, അക്ബര്‍ ട്രാവല്‍സ് ചെയര്‍മാന്‍ കെ.വി. അബ്ദുല്‍ നാസര്‍, കാനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ്. സുനില്‍ കുമാര്‍, ഡോ.സി. കാര്‍ത്തികേയന്‍,ഡോ.എം.ആര്‍. തമ്പാന്‍, ചലച്ചിത്ര താരം സീമാ ജി.നായര്‍, നോവലിസ്റ്റ് വത്സന്‍ നെല്ലിക്കോട്, ഡോ. ഷാഹുല്‍ ഹമീദ് കണ്ണൂര്‍, ഗായിക ശ്രീലക്ഷ്മി, മാധ്യമ പ്രവര്‍ത്തകന്‍ ദൗലത്ത് എം. ഷാ, ചരിത്ര ഗവേഷകന്‍ ഗോപന്‍ ശാസ്തമംഗലം, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ബിജു ഐസക്ക്, മൗലവി ഉവൈസ് അമാനി നദ്‌വി, മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനുമല്ലീഗ മഞ്ചേരി, ടെലി ഫിലിം താരം അന്‍വര്‍ മൊയ്തീന്‍, ദൂരദര്‍ശന്‍ കൃഷി വിഭാഗം പ്രൊഡ്യൂസര്‍ ശശി കാരയ്ക്കാ മണ്ഡപം
എന്നിവര്‍ വിവിധ വിഭാഗങ്ങളിലുള്ള അവാര്‍ഡുകള്‍ സ്വീകരിച്ചു.
തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദര്‍ശനി,വൈസ് പ്രസിഡന്റ് ബി.പി.മുരളി എന്നിവര്‍ക്ക് അനുമോദന പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു.
ഫൊക്കാന മുന്‍ പ്രസിഡന്റ് മാധവന്‍ നായര്‍, കലാപ്രേമി ബഷീര്‍ ബാബു, കടയ്ക്കല്‍ രമേഷ്, ഷാജി എ.ആര്‍., ശശി ആര്‍ നായര്‍,ഡോ. ഗ്ലോബല്‍ ബഷീര്‍, എന്നിവര്‍ പ്രസംഗിച്ചു.
