തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി ഹോംസ്‌റ്റേയില്‍ വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചെന്ന് 23 വയസ്സ് കാരിയുടെ പുതിയ പരാതി.കെപിസിസി പ്രസിഡന്റിന് മെയില്‍ വഴിയാണ് ബെംഗളൂരുവില്‍ താമസിക്കുന്ന യുവതി പരാതി നല്‍കിയത്.സമൂഹ മാധ്യമത്തിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും 2023 ഡിസംബറില്‍ നേരിട്ട് പരിചയപ്പെടാന്‍ എന്ന് പറഞ്ഞ് ഹോം സ്റ്റേയില്‍ എത്തിച്ചു. അവിടെ വച്ചാണ് പീഡനം നടന്നതെന്നും പരാതിക്കാരി വ്യക്തമാക്കി.യുവതി നല്‍കിയ പരാതി കെപിസിസി ഡിജിപിക്ക് കൈമാറി. ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ എംഎല്‍എയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മറ്റൊരു യുവതി കൂടി രാഹിലിനെതിരെ രംഗത്തെത്തിയത്.
ഹോംസ്റ്റേയില്‍വെച്ച് പീഡനം; രാഹുലിനെതിരെ മറ്റൊരു യുവതി കൂടി
