ലോഗോ മോഷണം! ആഡംബര കാറുകള്‍ക്ക് രക്ഷയില്ല

ലോഗോ മോഷണം! ആഡംബര കാറുകള്‍ക്ക് രക്ഷയില്ല

ലോഗോ മോഷണം! ആഡംബര കാറുകള്‍ക്ക് രക്ഷയില്ല

 

കോഴിക്കോട്: നഗരത്തില്‍ ആഡംബര കാറുകളുടെ ലോഗോ മോഷണം പോകുന്നത് വ്യാപകമാകുന്നു.പൊതുസ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്ത് കണ്ണൊന്നു തെറ്റുമ്പോഴേക്കും കാറിന്റെ മുന്‍വശത്തെ ലോഗോ മോഷ്ടിക്കുന്ന സംഘം നഗരത്തില്‍ സജീവമായിട്ടുണ്ടെന്ന് പൊലീസും കാറുടമകളും പറയുന്നു. കോഴിക്കോട് ബീച്ച്, ഭട്ട് റോഡ്, വിവിധ പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിര്‍ത്തിയിടുന്ന ബിഎംഡബ്ല്യു, ബെന്‍സ് തുടങ്ങിയ കാറുകളുടെ ലോഗോയാണ് പ്രധാനമായും ഇളക്കിയെടുത്തു കൊണ്ടുപോകുന്നത്.

ഒരാളുടെ കാറിന്റെ ലോഗോ 3 തവണ മോഷണം പോയതായി പരാതിയുണ്ട്. ചെറിയ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചു ഇളക്കിയെടുക്കുകയാണ് സംഘം ചെയ്യുന്നത്. ഇളക്കിയെടുക്കുന്ന ലോഗോ ശേഖരിച്ചു കൊണ്ടു പോകുന്ന സംഘവും കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായാണ് പറയുന്നത്. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളിലേക്കാണ് ഇവ കൊണ്ടുപോകുന്നത്.മോഷണം പോയ ലോഗോയ്ക്ക് പകരം വാങ്ങാന്‍ ചെറുതിന് 6,000 രൂപയും വലുതിനു 15,000 രൂപയും വില വരുന്നതിനാല്‍ കാര്‍ ഉടമകള്‍ക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *