കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയം- വിഡിയോ

കോഴിക്കോട്ന്മ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. പുതിയ സി ബ്ലോക്കിലെ ഒന്‍പതാം നിലയിലെ എ.സി പ്ലാന്റിനാണ് തീപിടിച്ചത്. രോഗികളില്ലാത്ത സ്ഥലത്താണ് തീപിടുത്തമുണ്ടായത്. പുക വ്യാപിച്ചതിനാല്‍ മറ്റു നിലകളിലെ രോഗികളെയും ജീവനക്കാരെയും പുറത്തേക്കെത്തിച്ചു. രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍നിന്ന് വലിയ പുക ഉയര്‍ന്നു. അഗ്‌നിശമന സേനയുടെ 5 യൂണിറ്റ് സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും ആര്‍ക്കും പരുക്കില്ലെന്നും എം.കെ.രാഘവന്‍ എംപി പറഞ്ഞു.

”പെട്ടെന്നാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട് ആശുപത്രി അധികൃതരെ അറിയിച്ചു”-ദൃക്‌സാക്ഷി മാധ്യമങ്ങളോടു പറഞ്ഞു. ” ഒന്‍പതാം നിലയില്‍ എ.സി പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ് തീപിടിച്ചത്. മറ്റു സ്ഥലങ്ങളില്‍ പ്രശ്‌നമില്ല. 8-ാം നിലയിലെ രോഗികളെ മാറ്റി”- അധികൃതര്‍ പറഞ്ഞു. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകട കാരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *