മുംബൈ:തിഹാസതാരം ധര്‍മേന്ദ്രയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രശസ്ത ഗായിക ശ്രേയ ഘോഷാല്‍.അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഹൃദയഭേദകമായിരുന്നുവെന്നും ഡിയോള്‍ കുടുംബത്തിന് ഈ ദുഃഖം താങ്ങാനാകട്ടെയെന്നും ശ്രേയ കുറിച്ചു. ഒരു യുഗത്തെ നിര്‍വചിച്ച ഇതിഹാസതാരം! അദ്ദേഹത്തിന്റെ അഭിനയ സപര്യ ഇനിയും ഒട്ടേറെ കലാകാരന്മാരെയും പ്രേക്ഷകരുരെയും തലമുറകളെയും പ്രചോദിപ്പിക്കും. ഡിയോള്‍ കുടുംബത്തിനും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും എന്റെ അഗാധമായ അനുശോചനവും ശ്രേയ അറിയിച്ചു.
ഒരു യുഗത്തെ നിര്‍വചിച്ച ഇതിഹാസതാരം! അുടെയും പ്രേക്ഷകരുടെയും തലമുറകളെ പ്രചോദിപ്പിക്കും. ഡിയോള്‍ കുടുംബത്തിനും അദ്ദേഹം ജീവിതത്തില്‍ സ്പര്‍ശിച്ച എല്ലാവര്‍ക്കും എന്റെ അഗാധമായ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ധര്‍മേന്ദ്രയ്‌ക്കൊപ്പമുള്ള പഴയകാല ചിത്രത്തിനൊപ്പമായിരുന്നു ശ്രേയയുടെ കുറിപ്പ്. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഹൃദയഭേദകമായിരുന്നുവെന്നും ഡിയോള്‍ കുടുംബത്തിന് ഈ ദുഃഖം നേരിടാനാകട്ടെയെന്നും ശ്രേയ കുറിച്ചു.
ഡിസംബര്‍ എട്ടിന് 90ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ധര്‍മേന്ദ്രയുടെ അപ്രതീക്ഷിത വിയോഗം. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ധര്‍മേന്ദ്ര . 1960ല്‍ ‘ദില്‍ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്കേ ചുപ്കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
ധര്‍മേന്ദ്രയുടെ വിയോഗത്തില്‍ അനുശോചിച്ച് ശ്രേയ ഘോഷാല്‍
