കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും പത്രാധിപരുമായിരുന്ന കെ പി കേശവമേനോന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഓര്ഗനൈസേഷന് ഓഫ് സ്മാള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി യുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി.
ചെറുതും വലുതുമായ പ്രിന്റിംഗ് മീഡിയ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ദേശീയ പത്ര ദിനമായ നവംബര്‍ 16 സെമിനാറും പഠന ക്ലാസും നടത്തുവാന്‍ യോഗം തീരുമാനിച്ചു.
സംഘടനയുടെ പ്രസിഡണ്ട് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു മുഖ്യരക്ഷാധികാരി പി ടി നിസാര്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ അത്തോളി. ഇ രാധാകൃഷ്ണന് ജോയ് കൂരാച്ചുണ്ട് .പി ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
കെ പി കേശവമേനോന് അനുസ്മരണം നടത്തി
