കോഴിക്കോട്: പ്രശസ്തവടക്കന്പാട്ടുകഥയെ അടിസ്ഥാനമാക്കി രാജന് വടയം രചിച്ചു തൃശൂര്‍ ഫ്രീലാന്‍സ് ബുക്സ്പ്രസിദ്ധീകരിച്ച ‘കുഞ്ഞു ത്താലു’ എന്ന നാടകം സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവും പ്രശസ്ത സാഹിത്യകാരനുമായ ജയചന്ദ്രന് മൊകേരി പ്രകാശനം ചെയ്തു. പ്രശസ്തസിനിമ-സീരിയല്‍ സംവിധായകന് പപ്പന് നരിപ്പറ്റ പുസ്തകം ഏറ്റുവാങ്ങി. വട്ടോളി നാഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. ലിനീഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ അംഗം കെ.പ്രേമന്,രാജഗോപാലന്‍ കാരപ്പറ്റ ,വിശ്വനാഥന് വടയം, ടി.നാരായണന് വട്ടോളി, സി.രാജലക്ഷ്മി, രാധാകൃഷ്ണന് ആയിലോട്ട്, വിശ്വനാഥഹേമചന്ദ്രന്, ചന്ദ്രന് സൂര്യശില, രമേഷ് ബാബു കാക്കനൂര്‍, കെ.ജയരാജന്, ഡോ.സി.കെ. സുശാന്ത്, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സംഗീത സദസ്സിന് ബാബു മാനന്തവാടി, രവിരാജ് നിട്ടൂര്‍, രഞ്ജിത്ത് മൊകേരി, വിനോദ് ആനോറ എന്നിവര്‍ നേതൃത്വം നല്കി.
‘കുഞ്ഞുത്താലു’ നാടകം പ്രകാശനം ചെയ്തു
