നാക് ‘എ’ ഗ്രേഡ് അംഗീകാര സര്‍ട്ടിഫിക്കറ്റ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കെ.എം.സി.ടി. ആയുര്‍വേദ മെഡിക്കല്‍ കോളേജിന് കൈമാറി

 നാക് ‘എ’ ഗ്രേഡ് അംഗീകാര സര്‍ട്ടിഫിക്കറ്റ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കെ.എം.സി.ടി. ആയുര്‍വേദ മെഡിക്കല്‍ കോളേജിന് കൈമാറി

മുക്കം: നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്ക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ഗ്രേഡിങ്ങില്‍ എ ഗ്രേഡ് കൈവരിച്ച കെ.എം.സി.ടി. ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ നാക് അംഗീകാര സര്‍ട്ടിഫിക്കറ്റ് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കോളേജിന് കൈമാറി.പുല്‍പറമ്പ് എന്‍.സി. ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്റെ ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍ വിശിഷ്ടാതിഥിയായി.

നാക് അക്ക്രഡിറ്റേഷനില്‍ എ ഗ്രേഡ് ലഭിക്കുന്ന കേരളത്തിലെ ഏക ആയുര്‍വേദ മെഡിക്കല്‍ കോളേജാണ് കെ.എം.സി.ടി. ആയുര്‍വേദ മെഡിക്കല്‍ കോളേജ്. അക്കാദമിക നിലവാരത്തിനൊപ്പം നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള അധ്യാപന രീതി, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥി സൗഹൃദ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, കലാകായിക രംഗത്തെ മികവ് തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോളേജ് ഈ അംഗീകാരത്തിന് അര്‍ഹമായത്. കൂടാതെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥി നേതൃത്വത്തിലുള്ള പദ്ധതികള്‍, പ്രായോഗിക പരിശീലനം എന്നിവയിലും കെ.കോളേജ് മുഖ്യപങ്ക് വഹിച്ചു വരുന്നു.

കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപക ചെയര്‍മാന്‍ ഡോ. കെ. മൊയ്തു അധ്യക്ഷത വഹിച്ചു. കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. നവാസ് കെ.എം., കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ശുഭശ്രീ ജി. എച്. എന്നിവര്‍ പ്രസംഗിച്ചു. കോളേജിന് നാക് അംഗീകാരം ലഭിക്കുന്നതില്‍ മുഖ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ച അധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ കൈമാറി. ഐ.ക്യു.എ.സി. കോര്‍ഡിനേറ്റര്‍ ഡോ. സരുണ്‍ മോഹന്‍ നന്ദി പറഞ്ഞു.

 

 

നാക് ‘എ’ ഗ്രേഡ് അംഗീകാര സര്‍ട്ടിഫിക്കറ്റ്
മന്ത്രി എ.കെ. ശശീന്ദ്രന്‍ കെ.എം.സി.ടി.
ആയുര്‍വേദ മെഡിക്കല്‍ കോളേജിന് കൈമാറി

 

Share

Leave a Reply

Your email address will not be published. Required fields are marked *