ഡോ.പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണം, ചെറുകഥാ സായാഹ്നം 12ന്

ഡോ.പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണം, ചെറുകഥാ സായാഹ്നം 12ന്


കോഴിക്കോട് : പീപ്പിൾസ് റിവ്യൂ പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ അനശ്വര സാഹിത്യകാരൻ ഡോ.പുനത്തിൽ കുഞ്ഞബ്ദുള്ള അനുസ്മരണവും ചെറുകഥാ സായാഹ്നം 12ന് വൈകിട്ട് 4മണിക്ക് പീപ്പിൾസ് റിവ്യൂ ഓഫീസ് അങ്കണത്തിൽ നടക്കും. പ്രശസ്ത കവിയും പീപ്പിൾസ് റിവ്യൂ മുഖ്യ ഉപദേഷ്ടടാവുമായ പി പി ശ്രീധരനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ. എംകെ അബ്ദുൽ ഹക്കീം അനുസ്മരണ പ്രഭാഷണം നടത്തും. മുതിർന്ന മാധ്യമ പ്രവർത്തകൻ കെഎ ഫ് ജോർജ് സംസാരിക്കും.പീപ്പിൾസ് റിവ്യൂ പത്രധപർ പി ടി നിസാർ അധ്യക്ഷത വഹിക്കും. ഇസ്മയിൽ പുനത്തിൽ സ്വാഗതവും ആർ കെ ഇരവിൽ നന്ദിയും പറയും. ചെറുകഥാ അരങ്ങിൽ ഉസ്മാൻ ഒഞ്ചിയം, ഷിബുദാസ് വെങ്ങേരി, സന്ധ്യ ആർ കൃഷ്ണൻ, വിഎം ആനന്ദകുമാർ, ഷൈനി ജയപ്രകാശ്,, ഡോ രാജൻ മണിയാടത്ത്, പുരുഷു കക്കോടി, പരപ്പിൽ അനിൽ, വിജയൻ ചെറുവറ്റ, എം എം ഗോപാലൻ, ഉസ്മാൻ ചാത്തംചിറ എന്നിവർ കഥകളവതരിപ്പിക്കും.


Share

Leave a Reply

Your email address will not be published. Required fields are marked *