കോട്ടക്കല്‍: കോട്ടക്കല്‍ ആര്യ വൈദ്യശാല തിരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വീല്‍ ചെയര്‍ നല്‍കി. തിരൂര്‍ സ്റ്റേഷനില്‍ എത്തുന്ന നടക്കാന്‍ വയ്യാത്ത യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുവാന്‍ വേണ്ടിയാണ് ആര്യ വൈദ്യശാല വീല്‍ചെയര്‍ നല്‍കിയത്. ചടങ്ങില്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍മാരായ കെ. സുശീല്‍, എന്‍ സോമസുന്ദരന്‍, കോട്ടക്കല്‍ ആര്യവൈദ്യശാല തിരൂര്‍ ബ്രാഞ്ച് മാനേജര്‍ ഡോ കെ മുഹമ്മദ് അറാഫത്ത്, ഡെ.മെഡിക്കല്‍ ഓഫീസര്‍ ഡോ എം.ജയലക്ഷ്മി, ഡെ മാനേജര്‍ അഡ്മിനിസ്‌ട്രേഷന്‍ എം.ടി ബീന, പി ആര്‍ ഒ എം ടി രാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വീല്‍ചെയര്‍ നല്‍കി
