കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ കേരളപിറവി ദിനാഘോഷവും, കവിയരങ്ങും സംഘടിപ്പിച്ചു. പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ഗംഗാധരന് നായര്‍ അധ്യക്ഷത വഹിച്ചു. എം.കെ.ബീരാന്, കെ.വി.സുബ്രഹ്മണ്യന്, ടി.പി.വാസു, ഉസ്മാന് ഒഞ്ചിയം, ആര് ജയന്ത്കുമാര്‍ ആശംസകള്‍ നേര്‍ന്നു. മോഹനന് പുതിയോട്ടില്‍, അനീസ സുബൈദ, സരസ്വതി ബിജു, പരപ്പില്‍ അനില്‍, ടി.ടി.കണ്ടന്‍കുട്ടി, വി.എം.ആനന്ദകുമാര്‍, ബിന്ദു നന്ദനം, മിനി സുഗതന്, ഷീബ രാധന്‍, പ്രഭാ രാജവല്ലി, സന്ധ്യ ആര് കൃഷ്ണന് എന്നിവര്‍ കവിതകള്‍ ആലപിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ സ്വാഗതവും, പുരുഷു.ടി നന്ദിയും പറഞ്ഞു.
