ഐപിഎൽ മത്സരങ്ങൾ  മാറ്റിവച്ചു

ഐപിഎൽ മത്സരങ്ങൾ മാറ്റിവച്ചു

മുംബൈ: കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ മാറ്റിവച്ചു. ഈ മാസം 29 മുതൽ നിശ്ചയിച്ചിരിക്കുന്ന മത്സരമാണ് മാറ്റിവച്ചിരിക്കുന്നത്. ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിയത്. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുമായും സെക്രട്ടറി ജയ് ഷായുമായും ഇന്ന് ഐപിഎൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐപിഎൽ മാറ്റിവച്ചത്.
ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്‌പോർട്‌സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. നേരത്തെ ഐപിഎല്ലിൽ ഏപ്രിൽ 15 വരെ വിദേശ താരങ്ങൾ ഉണ്ടാവില്ലെന്ന റിപ്പോർട്ടുകളും വന്നിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *