യു.ഡി.എഫിനൊപ്പം നില്‍ക്കും; സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

യു.ഡി.എഫിനൊപ്പം നില്‍ക്കും; സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ യു.ഡി.എഫിന്റെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദുബായ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇന്നലെ എറണാകുളം ജില്ലാ കോടതി മുമ്പാകെ സെക്ഷന്‍ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്‌നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *