തനിക്കെതിരേ ആക്രമണം തുടങ്ങി; തന്റെ സഹായി സരിത്തിനെ തട്ടിക്കൊണ്ടുപോയി: സ്വപ്‌ന സുരേഷ്

കൊച്ചി: എച്ച്.ആര്‍.ഡി.എസിലെ ജീവനക്കാരനും തന്റെ സഹായിയുമായ സരിത്തിനെ നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി സ്വപ്‌ന സുരേഷ്. പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ് തട്ടിക്കൊണ്ട് പോയത്. നാലു പേര്‍ വെള്ള സ്വിഫ്റ്റ് കാറില്‍ മഫ്ത്തിയില്‍ എത്തിയാണ് സരിത്തിനെ കൊണ്ടുപോയത്. സരിത്തിനെ കൊണ്ടുപോവുമ്പോള്‍ ഐ.ഡി കാണിക്കുകയോ മറ്റോ ചെയ്തില്ലെന്നും ബലമായി കൊണ്ടു പോവുകയായിരുന്നുവെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് ഭീഷണിയുണ്ടെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നുവല്ലോ. ഇപ്പോള്‍ അതാ അവര്‍ തനിക്കെതിരേ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു എന്നും താന്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയിട്ടേയുള്ളൂ. അപ്പോഴേക്കും ഇതാ എനിക്കെതിരേ ആക്രമണങ്ങള്‍ തുടങ്ങിയിരിക്കുന്നു. സ്വര്‍ണക്കടത്തിലെ കൂട്ടുപ്രതിയായിരുന്നു പി.എസ് സരിത്ത്.

Share

Leave a Reply

Your email address will not be published. Required fields are marked *