റേഷന്‍ വ്യാപാരികള്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ ലീവ് അനുവദിക്കുന്നത് പരിഗണിക്കും: മന്ത്രി

റേഷന്‍ വ്യാപാരികള്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ ലീവ് അനുവദിക്കുന്നത് പരിഗണിക്കും: മന്ത്രി

കോഴിക്കോട്: റേഷന്‍ വ്യാപാരികള്‍ക്ക് മരണം, വിവാഹങ്ങള്‍ തുടങ്ങിയ അടിയന്തരഘട്ടങ്ങളില്‍ ലീവ് അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഇന്നലെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ആള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിവസത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഭക്ഷ്യമന്ത്രി അഡ്വ: ജി.ആര്‍ അനില്‍ വ്യക്തമാക്കി.

സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂര്‍ അധ്യക്ഷം വഹിച്ചു. ഉപാധ്യക്ഷന്‍ സി.മോഹനന്‍ പിള്ള, ജോസ് കാവനാടന്‍, അഡ്വ: ജോണ്‍സന്‍ വിളവിനാല്‍, ഉണ്ണികൃഷ്ണപിള്ള, സഹദേവന്‍, മുട്ടത്തറ ഗോപകുമാര്‍, ഷാജി, എ.എ റഹിം, പവിത്രന്‍ തലശ്ശേരി, പി.ഡി പോള്‍, പവിത്രന്‍ കൊയിലാണ്ടി എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *