തിരിച്ചെത്തിയ പ്രവാസികളെ അവഗണിക്കരുത്; കെ.ഇ.ഇസ്മയില്‍

തിരിച്ചെത്തിയ പ്രവാസികളെ അവഗണിക്കരുത്; കെ.ഇ.ഇസ്മയില്‍

തിരുവനന്തപുരം: അശാസ്ത്രീയവും അപ്രായോഗികവും നടപടികള്‍ തിരിച്ചെത്തിയ പ്രവാസികളോട് അനുവര്‍ത്തിക്കുന്നത് അനീതിയും മാനുഷ്യക മൂല്യങ്ങള്‍ക്കെതിരാണെന്നും അവരെ അവഗണിക്കരുതെന്നും മുന്‍ മന്ത്രി കെ.ഇ. ഇസ്മയില്‍ പറഞ്ഞു. എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്റേയും സംയുക്ത നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികള്‍ക്ക് അവകാശബോധവും സംഘടിതശേഷിയും കൈവരിക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ നോര്‍ക്കാവകുപ്പും അനുബന്ധ സ്ഥാപനങ്ങളും കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ലെന്നും സംഘാടന പ്രവര്‍ത്തനത്തിന്റെ പരിണതഫലമാണ് നോര്‍ക്കാ വകുപ്പ് രൂപീകരിക്കാന്‍ക്കാന്‍ ഇടയാക്കിയതെന്നും കെ.ഇ. ഇസ്മായില്‍ കൂട്ടിച്ചേര്‍ത്തു.

പ്രവാസിആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മടങ്ങിയെത്തിയവര്‍ക്കാണ് അനിവര്യമെന്നിരിക്കെ പദ്ധതിയുടെ ഗുണങ്ങള്‍ പ്രവാസികള്‍ക്കായി മാത്രം ഏര്‍പ്പെടുത്തിയത് കടുത്ത വിവേചനമാണെന്നു അവകാശ നയ പ്രഖ്യാപന വിളംബരം ഉദ്ഘാടനം ചെയ്ത കെ.കെ രമ എം.എല്‍.എ. പറഞ്ഞു.കൗണ്‍സില്‍ ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ഡോ.എച്ച്.എ. റഹ് മാന്‍, കോശി അലക്‌സാണ്ടര്‍, സത്താര്‍ ആവിക്കര, ബാലരാമപുരം റഹീം, ശശി ആര്‍.നായര്‍, എ. നജീബ്, വി.രാമചന്ദ്രന്‍, മജീദ് ഹാജി വടകര, സി.പി. റഷീദ് മാസ്റ്റര്‍, അജില്‍ മണിമുത്ത്, ലൈജു റഹീം, എ.ആര്‍. ഷാജി . മുഹമ്മദ് കോയ ചേലാമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്ത് പ്രസംഗിച്ചു. ഡോ. ഗ്ലോബല്‍ ബഷീര്‍ സ്വാഗതവും ജസ്റ്റിന്‍ ഡിസില്‍വ നന്ദിയും പറഞ്ഞു.

 

 

തിരിച്ചെത്തിയ പ്രവാസികളെ അവഗണിക്കരുത്; കെ.ഇ.ഇസ്മയില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *