പ്രവാചക നിന്ദ: ബി.ജെ.പിയുടെ തെറ്റിന് രാജ്യമല്ല മാപ്പ് പറയേണ്ടത് – സീതാറാം യെച്ചൂരി

പ്രവാചക നിന്ദ: ബി.ജെ.പിയുടെ തെറ്റിന് രാജ്യമല്ല മാപ്പ് പറയേണ്ടത് – സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ വിഷലിപ്തമായ വാക്കുകള്‍ക്ക് രാജ്യമല്ല മാപ്പ് പറഞ്ഞ് അപമാനതരാകേണ്ടതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരല്ല. അവരുടെ ദേശീയ വക്താക്കള്‍ നടത്തിയത് കലാപം ഉണ്ടാക്കുന്ന പ്രസ്താവനയാണ്. ഇത്തരത്തിലുള്ളവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, നടപടികള്‍ ഉണ്ടാവുന്നില്ല. ബി.ജെ.പി കാരണം ഇപ്പോള്‍ രാജ്യമൊന്നാകെ മാപ്പ് പറയേണ്ട അവസ്ഥയിലാണ്.

ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും നിയമം നടപ്പിലാക്കുമെന്ന് ലോകത്തിന് ഉറപ്പ് നല്‍കേണ്ടത് സര്‍ക്കാര്‍ ആണ്. അത് നടപ്പാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *