കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റിക്കുള്ള ദേശീയ അവാര്‍ഡ് പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചു.
പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. നിലവില്‍ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തില്‍പരം മെമ്പര്‍മാരും 45 ഓളം ബ്രാഞ്ചുകളും, 300ല്‍ അധികം ജീവനക്കാരുമായി ആയിരം കോടി രൂപയില്‍പരം വരുന്ന ബിസിനസ്സും സൊസൈറ്റി ചെയ്തുവരുന്നു. സഹകരണ രംഗത്ത് തന്നെ അപൂര്‍വമായി കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ സൊസൈറ്റി ലാഭകരമായി പ്രവര്‍ത്തിക്കുകയും മെമ്പര്‍മാര്‍ക്ക് ലാഭത്തിന്റെ ഡിവിഡന്റ് കൊടുത്തുവരുകയും ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിന്റെ ഭാഗമായി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും സൊസൈറ്റിി കരസ്ഥമാക്കിട്ടുണ്ട്. ഹൈപ്പ് ഇന്ത്യ മീഡിയയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച സാമ്പത്തിക സ്ഥാപനത്തിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2023-2024 സാമ്പത്തിക വര്‍ഷം BANKING FRONTIERS NAFCUB മായി ചേര്‍ന്ന് ലക്‌നൗവില്‍ നടത്തിയ വാര്‍ഷിക യോഗത്തില്‍ മികച്ച ക്രഡിറ്റ് വളര്‍ച്ച, മികച്ച ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവക്കുള്ള അവാര്‍ഡുകള്‍ പ്രൈഡ് സൊസൈറ്റി കരസ്ഥമാക്കി. 2024-2025 വര്‍ഷത്തെ ഗോവ യില്‍ നടത്തിയ വാര്‍ഷിക യോഗത്തില്‍ ഇന്ത്യയിലെമ്പാടുമുള്ള സഹകരണ സൊസൈറ്റികളില്‍നിന്ന് ഏറ്റവും നല്ല സഹകരണ സൊസൈറ്റി ആയി പ്രൈഡ് ക്രെഡിറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയെ തിരഞ്ഞെടുത്തു. ഗോവ സഹകരണ മന്ത്രി സുരേഷ് വിരാട്കറില്‍ നിന്ന് സൊസൈറ്റിക്ക് വേണ്ടി ചെയര്‍മാന്‍ ഡോ. എന്‍. സായ്റാം. സി.ഇ.ഒ. ശൈലേഷ് സി നായര്‍,സി ഒ ഒ പോസണ്‍ വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷങ്ങളിലെ ലാഭകരമായ പ്രവര്‍ത്തന മികവ്, മെമ്പര്‍മാര്‍ക്ക് ഡിവിഡന്റ് വിതരണം, ക്രെഡിറ്റ് വളര്‍ച്ച, ഓഡിറ്റ് മാനണ്ഡം എന്നിവ മുന്‍ നിര്‍ത്തിയാണ് പ്രൈഡ് ക്രെഡിറ്റ കോ-ഓപ്പയാറ്റീവ് സൊസൈറ്റിക്ക് ഈ അവാര്‍ഡ് ലഭിച്ചത്.
(എന്‍.സി.യുഐ) നാഷണല്‍ കോ-ഓപ്പ്‌റൈറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ, ഐ.സി.എജന്റര്‍ നാഷണാല്‍ കോപ്പറേറ്റീവ് മെന്‍സ് എന്നിവയില്‍ അംഗത്വം ഉള്ള അപൂര്‍വം സഹകരണ സൊസൈറ്റികളില്‍ ഒന്നാണ് പ്രൈഡ് ക്രഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 2027ല്‍ 3000 കോടി രൂപയുടെ ബിസിനസ്സും 3 ലക്ഷം മെമ്പര്‍മാരും ആയി മാറുക എന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റിക്കുള്ള ദേശീയ അവാര്‍ഡ്
പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്
