കോഴിക്കോട്: ഫ്രണ്ട്‌സ് ഓഫ് യോഗ ഇന്റര്‍നാഷണല്‍ ആസ്ഥാനമായ ബദിരൂര്‍ തേങ്ങ പറമ്പത്ത് റിട്രീറ്റില്‍ വെച്ച് ഫ്രണ്ട്‌സ് ഓഫ് യോഗ ആള്‍ ഇന്ത്യ കോ-ഓര്‍ഡിനേറ്റര്‍ ടി.പി.രാജന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടി സീനിയര്‍ ഇന്‍സ്ട്രക്ടര്‍ അബ്ദുള്ളക്കോയ ഉദ്ഘാടനം ചെയ്തു. ടി.ടി.ഉമ്മര്‍, അനിത ഈസ്റ്റ്ഹില്‍, രമേഷ് ബാബു, ഷീജ രാജന്‍, രൂപ രാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പാവയില്‍ ക്രൂസര്‍ ബോട്ടില്‍വെച്ച് തിരുവാതിരക്കളി, കൈകൊട്ടിക്കളി, ഒപ്പന, ഓണപ്പാട്ട് എന്നീ കലാപരിപാടികളും അരങ്ങേറി. ഓണ സദ്യയും നടന്നു.
ഓണാഘോഷം സംഘടിപ്പിച്ചു
