ഡോ. ഹുസൈന്‍ മടവൂരിന് സ്വീകരണം

ഡോ. ഹുസൈന്‍ മടവൂരിന് സ്വീകരണം

കോഴിക്കോട്: പുതുതായി സ്ഥാപിതമായ ബീഹാറിലെ കിഷന്‍ഗഞ്ച് ഇമാം ബുഖാരി സ്റ്റേറ് യൂണിവേഴ്‌സിറ്റിയുടെ ഗവേണിംഗ് ബോഡി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി സ്ഥാപനം സന്ദര്‍ശിച്ച ഡോ. ഹുസൈന്‍ മടവൂരിന് യൂണിവേഴ്‌സിറ്റി ഭാരവാഹികള്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഏഴ് ഡിപാര്‍ട്ടുമെന്റുകളുമായി അടുത്ത അദ്ധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കും.

1988 ല്‍ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകരായിരുന്ന മൗലാനാ അബ്ദുല്‍ മതീന്‍ സലഫിയുടെയും മുഹമ്മദ് അബ്ദുറഷീദ് മദനി, മുനീറുദ്ദീന്‍ മൗലാന തുടങ്ങിയവരുടെ നേതൃത്വത്തില്‍ രൂപീകൃതമായ തൗഹീദ് എജ്യുക്കേഷനല്‍ ട്രസ്റ്റ് ആണ് ഈ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്. മുതീഉ റഹ്‌മാനാണ് ട്രസ്റ്റ് ചെയര്‍മാന്‍.
ട്രസ്റ്റിന് കീഴില്‍ നാല്‍പത്തിയേഴ് വര്‍ഷം പിന്നിട്ട ജാമിഅത്തുല്‍ ഇമാം ബുഖാരിയിയിലും ആയിശ ഗേള്‍സ് സ്‌കൂളിലുമായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിണ് കീഴിലുള്ള ഐ. ടി. ഐയും ട്രസ്റ്റിന്ന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഈ കുട്ടികള്‍ക്കും പുതിയ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ബിരുദ പഠനം എളുപ്പമാവും.

ബീഹാര്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയോടെ ആരംഭിക്കുന്ന ഇമാം ബുഖാരി യൂണിവേഴ്‌സിറ്റില്‍ ഏറ്റവും പുതിയ ന്യൂ ജെന്‍ കോഴ്‌സുകളാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
കൂടാതെ ഹംദര്‍ദ് യൂണിവേഴ്‌സിറ്റിയുടെ പാരാമെഡിക്കല്‍ കോഴ്‌സുകളും നാഷനല്‍ ഓപ്പണ്‍ സ്‌കൂളിന്റെ കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്സുകളുമുണ്ടാവും. വിശാലമായ ലാബുകളും ലൈബ്രറിയും മറ്റു സംവിധാനങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.

ജാമിഅയില്‍ നടന്ന പരിപാടിയില്‍ ഡോ. ഹുസൈന്‍ മടവൂര്‍ വിദ്യാര്‍ത്ഥികളോട് സംസാരിച്ചു.ഭാരവാഹികളായ അബുല്‍ഹസന്‍ മുസ്സമ്മിലുല്‍ ഹഖ്, മുഹമ്മദ് അബ്ദുറഷീദ്, ഡോ. നിസാമുദ്ദീന്‍ , അബ്ദുല്‍ വാഹിദ് മദനി, തുടങ്ങിയവര്‍ സംബന്ധിച്ചു. ഭാരവാഹികള്‍ നല്‍കിയ സ്വീകരണത്തിന്ന് ഹുസൈന്‍ മടവൂര്‍ നന്ദി പ്രകാശിപ്പിച്ചു.

 

 

ഡോ. ഹുസൈന്‍ മടവൂരിന് സ്വീകരണം

 

Share

Leave a Reply

Your email address will not be published. Required fields are marked *