തെരുവ് നായ അക്രമണത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രതിഷേധം

തെരുവ് നായ അക്രമണത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാനത്ത് രൂക്ഷമായ തെരുവ് നായ അക്രമണത്തിന് എതിരെ റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രതിഷേധം നടത്തി. ബിജു പ്രഭാകര്‍ ( റിട്ടയേര്‍ഡ് ഐ എ എസ് ) പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് മുരളീധരന്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം കെ ബീരാന്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ആര്‍ അനില്‍കുമാര്‍, മുന്‍ സംസ്ഥാന പ്രസിഡണ്ട് എം എസ് വേണുഗോപാല്‍, സംസ്ഥാന ട്രഷറര്‍ സൗമ്യ രാജ്, സംസ്ഥാന സെക്രട്ടറി വി എസ് അനില്‍ പ്രസാദ്, സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡണ്ട് സതീദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ പതിനാലു ജില്ലകളില്‍ നിന്നുമുള്ള റെസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പ്രകടനമായാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയത്.
അക്രമാസക്തമായ തെരുവ് നായകളെ ദയാവധത്തിന് വിധേയമാക്കുക, തെരുവ് നായകളെ വന്ധ്യംകരിച്ച് ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കുക, തെരുവ് നായകള്‍ക്ക് പൊതു സ്ഥലങ്ങളില്‍ ഭക്ഷണം കൊടുക്കുന്നത് നിരോധിക്കുക, ഇരകളായവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ്് ശ്രദ്ധക്ഷണിക്കല്‍ പ്രതിഷേധം നടത്തിയത്.

 

 

തെരുവ് നായ അക്രമണത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍
ശ്രദ്ധക്ഷണിക്കല്‍ പ്രതിഷേധം

Share

Leave a Reply

Your email address will not be published. Required fields are marked *