ശ്വേതാ മേനോന്‍ ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക്

ശ്വേതാ മേനോന്‍ ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക്

കൊച്ചി : താരസംഘടനയായ അമ്മയെ ഇനി ശ്വേതാ മേനോന്‍ നയിക്കും. 31 വര്‍ഷത്തെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് . കുക്കു പരമേശ്വരന്‍ ആണ് ജനറല്‍ സെക്രട്ടറി. ഉണ്ണി ശിവപാല്‍ ട്രഷറര്‍ ആകും. വാശിയേറിയ പോരാട്ടമായിരുന്നു അമ്മ സംഘടനയില്‍ അരങ്ങേറിയത്. നിരവധി വിവാദങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും പ്രസിഡന്റ് സ്ഥാനത്തു നിന്ന് മോഹന്‍ലാലിന്റെ രാജിക്കും ഒക്കെ സാക്ഷ്യം വഹിക്കേണ്ടി വന്ന സംഘടനയുടെ ഈ തിരഞ്ഞെടുപ്പില്‍ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.സംഘടനയില്‍ വോട്ട് അവകാശം ഉള്ളത് 506 അംഗങ്ങള്‍ക്കാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിംഗ് ശതമാനം കുറവാണെങ്കിലും ഏവരും ആകാംക്ഷയോടെ കാത്തിരുന്നത് ആര് പ്രസിഡന്റാകും എന്നതായിരുന്നു.

 

ശ്വേതാ മേനോന്‍ ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *