കാരുണ്യ സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമം നാളെ

കാരുണ്യ സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമം നാളെ

ഉള്ള്യേരി : കാരുണ്യ സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമം ക്വിറ്റ് ഇന്ത്യ ദിനമായ നാളെ ( ശനിയാഴ്ച) ഉള്ള്യേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.അജിത ഉദ്ഘാടനം ചെയ്യും. ഇന്റര്‍ നാഷണല്‍ മൈന്‍ഡ് ട്രെയിനര്‍ ആന്റ് മോട്ടിവേറ്റര്‍ ഫിലിപ്പ് മമ്പാട് മുഖ്യാതിഥിയാകും. ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും പ്രതിജ്ഞയുമെടുക്കും.
ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി എം വിനോദ് കൊയിലാണ്ടി അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആലംകോട് സുരേഷ് ബാബു, വാര്‍ഡ് മെമ്പര്‍മാരായ മുനീറ, ഗീത,
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിച്ചു ഉണ്ണികുളം, സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് പുതുശ്ശേരി,പ്രേമന്‍ മുചുകുന്ന്, മാധ്യമ പ്രവര്‍ത്തകന്‍ അജീഷ് അത്തോളി,എടാടത്ത് രാഘവന്‍ ,
കെ കെ സുരേഷ് ,ബിജി സെബാസ്റ്റ്യന്‍ ,ശ്രീധരന്‍ പാലയാട്, കൃഷ്ണന്‍ കൂവില്‍,സി പ്രഭ,പി കോയ, കുഞ്ഞായന്‍ ഹാജി, ഇബ്രാഹിം പീറ്റക്കണ്ടി, ഭാസ്‌കരന്‍ കിടാവ്, തുടങ്ങിയവര്‍ പങ്കെടുക്കും.
നടുവണ്ണൂര്‍ ഇ ട്രസ്റ്റ് ഐ കെയര്‍, കാരുണ്യ ട്രസ്റ്റുമായി സഹകരിച്ച് സൗജന്യ നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. ട്രസ്റ്റ് ഓഫീസ് പരിസരത്ത് നടക്കുന്ന ക്യാമ്പ് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1 വരെ ഉണ്ടാകും. ക്യാമ്പില്‍ പങ്കെടുക്കുന്ന മൂന്ന് പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയയും പങ്കെടുക്കുന്ന രോഗികള്‍ക്ക് സൗജന്യ കണ്‍സള്‍ട്ടിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2023 ഒക്ടോബര്‍ 10ന് പ്രവര്‍ത്തനം ആരംഭിച്ച ട്രസ്റ്റ് നിര്‍ദ്ധനരായ കുട്ടികള്‍ക്ക് പഠന ഉപകരണങ്ങള്‍ സമ്മാനിക്കല്‍, ചൂരല്‍ മല ദുരന്തത്തില്‍ ഭക്ഷണ കിറ്റ് വിതരണം, അംഗങ്ങള്‍ ഹോസ്പിറ്റലില്‍
ബ്ലഡ് നല്‍കല്‍, ആരും സഹായത്തിനില്ലത്ത കുടുംബത്തെ സഹായിക്കല്‍, കാറ്ററിംഗ് സര്‍വ്വീസിലൂടെ തൊഴില്‍ നല്‍കല്‍ എന്നിവയാണ് പ്രധാന ട്രസ്റ്റിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍.
സ്വന്തമായി ഒരു അഭയകേന്ദ്രം നിര്‍മ്മിക്കുക,കാറ്ററിംഗ് കുടുതല്‍ വിപുലമാക്കി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ കൊടുക്കുക എന്നിവയാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പി എം വിനോദ് കൊയിലാണ്ടി പറഞ്ഞു.

 

 

കാരുണ്യ സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ്
കുടുംബ സംഗമം നാളെ

 

 

Share

Leave a Reply

Your email address will not be published. Required fields are marked *