‘മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധം’: സെമിനാര്‍ സംഘടിപ്പിക്കുന്നു

‘മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധം’: സെമിനാര്‍ സംഘടിപ്പിക്കുന്നു

നാദാപുരം: ‘മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധം’ എന്ന വിഷയത്തില്‍ നാദാപുരത്ത് സെമിനാര്‍ സംഘടിപ്പിക്കാന്‍ ഐ.എന്‍.എല്‍ നാദാപുരം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഓഗസ്റ്റ് 17ന് (ഞായറാഴ്ച) വൈകുന്നേരം 3 മണിക്ക് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാസിം ഇരിക്കൂര്‍ വിഷയാവതരണം നടത്തും. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ മോഡറേറ്ററായിരിക്കും.
സെമിനാറില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി മെമ്പര്‍ പി. മോഹന്‍ മാസ്റ്റര്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കല്‍, കെ.പി.സി.സി സെക്രട്ടറി കെ.എം. അഭിജിത്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.പി. ചാത്തു, എസ്.വൈ.എസ് നാദാപുരം മണ്ഡലം പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീന്‍ ജിഫ്രി, കേരള മുസ്ലിം ജമാഅത്ത് നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി ഇസ്മായില്‍ സഖാഫി എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്‌പെഷ്യല്‍ സപ്ലിമെന്റ് ഇ.കെ. വിജയന്‍ എം.എല്‍.എ പ്രകാശനം ചെയ്യും.
പ്രതിനിധി സമ്മേളനം
രാവിലെ 10 മണിക്ക് മണ്ഡലം പ്രസിഡന്റ് കെ.ജി. ലത്തീഫ് പതാക ഉയര്‍ത്തുന്നതോടുകൂടി ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി. അബ്ദുറഹിമാന്‍ ആശംസകള്‍ അര്‍പ്പിക്കും. ‘സംഘടനം’ എന്ന വിഷയത്തില്‍ ദേശീയ സമിതി മെമ്പര്‍ സി.പി. അന്‍വര്‍ സാദത്ത് ക്ലാസ്സെടുക്കും. തുടര്‍ന്ന് സംഘടനാ തിരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസര്‍ നാസര്‍ കൈതപ്പൊയില്‍ നേതൃത്വം നല്‍കും.
മണ്ഡലം പ്രസിഡന്റ് കെ.ജി. ലത്തീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി രവി പുറ്റങ്കി സ്വാഗതം പറഞ്ഞു. വി.എ. അഹമ്മദ് ഹാജി, ജാഫര്‍ വാണിമേല്‍, ഇ.കെ. പോക്കര്‍ എന്നിവര്‍ സംസാരിച്ചു.

 

 

‘മതേതര ഇന്ത്യയിലെ ഫാസിസ്റ്റ് പ്രതിരോധം’: സെമിനാര്‍ സംഘടിപ്പിക്കുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *