എം .വി.ആര്‍ ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ സഹായഹസ്തം

എം .വി.ആര്‍ ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ സഹായഹസ്തം

കോഴിക്കോട്:എം .വി.ആര്‍ ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ സഹായഹസ്തം. ഫെഡറല്‍ ബാങ്കിന്റെ സി എസ് ആര്‍ വിഭാഗമായ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ സഞ്ജീവനി പദ്ധതിയുടെ ഭാഗമായാണ്, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രോഗികളുടെ ചികിത്സസഹായത്തിനായി ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.

ജൂലൈ 29 നു ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് കോഴിക്കോട് സോണല്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ സുധീഷ് എ, കെയര്‍ ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.എന്‍ കെ.മുഹമ്മദ് ബഷീറിന് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം കൈമാറി.

കാന്‍സര്‍ എന്ന മഹാവിപത്തിനെതിരെ ബോധവല്‍ക്കരണത്തോടൊപ്പം സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന ഫെഡറല്‍ ബാങ്കിന്റെ സി എസ് ആര്‍ പദ്ധതിയാണ് സഞ്ജീവനി. പദ്ധതിയുടെ ഭാഗമായി, മലബാര്‍ മേഖലയിലെ കാന്‍സര്‍ ബാധിതരുടെ കൈത്താങ്ങ് എന്ന് വിശേഷിപ്പിക്കാവുന്ന എം വി ആര്‍ കാന്‍സര്‍ സെന്റര്‍ & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി കൈകോര്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്,” ഫെഡറല്‍ ബാങ്കിന്റെ കോഴിക്കോട് സോണല്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ സുധീഷ് എ പറഞ്ഞു.

ഫെഡറല്‍ ബാങ്കുമായുള്ള പങ്കാളിത്തം നിരവധി കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസകരമാവുമെന്ന് കെയര്‍ ഫൗണ്ടേഷന്‍ പ്രതിനിധികള്‍ അറിയിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് രോഗനിര്‍ണയം അടക്കമുള്ള ചികിത്സാ ചെലവുകള്‍ക്കായാണ് സഹായധനം വിനിയോഗിക്കുന്നത്.

ഫെഡറല്‍ ബാങ്കിന്റെ സി എസ് ആര്‍ മേധാവി ഷാജി കെ വി, കോഴിക്കോട് റീജിയണല്‍ മേധാവി പ്രമോദ് കുമാര്‍ ടി വി,ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ബിന്ദു എം,ബാങ്കിന്റെ കുന്ദമംഗലം ശാഖാ മാനേജര്‍ റിതു ജോയ്,കെയര്‍ ഫൗണ്ടേഷന്‍ പ്രതിനിധി മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ നാരായണന്‍കുട്ടി വാര്യര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ ജെ ബാബു, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ഹമദ് ബിന്‍ ഖാലിദ് , സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് അഡ്വ ഭവിത, തുടങ്ങിയവരും സന്നിഹിതരായിരുന്നു.

എം .വി.ആര്‍ ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക്
ഫെഡറല്‍ ബാങ്കിന്റെ സഹായഹസ്തം

 

Share

Leave a Reply

Your email address will not be published. Required fields are marked *