കാഴ്ച കോഴിക്കോട് 17-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

കാഴ്ച കോഴിക്കോട് 17-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

കോഴിക്കോട്: നഗരത്തിലെ കലാ- സാംസ്‌കാരിക സംഘടനയായ കാഴ്ച കോഴിക്കോടിന്റെ പതിനേഴാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ജി. ദേവരാജന്‍ മ്യൂസിക്ക് അക്കാദമി ഹാളില്‍ നടന്നു.സന്തോഷ് പാലക്കട അദ്ധ്യക്ഷത വഹിച്ചു. നാടകപ്രവര്‍ത്തകനും സിനിമാ-സീരിയല്‍ നടനും തിറയാട്ട കലാകാരനുമായിരുന്ന പത്മന്‍ പന്തീരാങ്കാവിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി
പുതിയ ഭാരവാഹികളായി ശ്രീജ ചേളന്നൂര്‍ പ്രസിഡണ്ട്, ദിനേഷ് കുന്നഞ്ചേരി, സുജിത്ത് എടക്കാട് വൈ: പ്രസിഡണ്ടുമാര്‍, എം.ടി പ്രദീപ് കുമാര്‍ സെക്രട്ടറി , ഹമീദ് കരിമ്പാല, ബാലചന്ദ്രന്‍ അത്താണിക്കല്‍ ജോ:സെക്രട്ടറിമാര്‍, സന്തോഷ് നടക്കാവ് ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.
വാര്‍ഷികാഘോഷം ആഗസ്റ്റ് 10 ന് 3 മണി മുതല്‍ പത്മന്‍ പന്തീരാങ്കാവ് നഗറില്‍ (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ ) എം എസ് ബാബുരാജ് സംഗീതം നല്‍കിയ ചലചിത്ര ഗാനങ്ങളുടെ ആലാപന മത്സരം, കലാ പ്രതിഭകള്‍ക്ക് ആദരം, ഏകപാത്ര നാടകം, ഗസല്‍ എന്നീ പരിപാടികളും നടക്കും. കഥാകൃത്ത് ഐസക്ക് ഈപ്പന്‍ ഉദ്ഘാടനം ചെയ്യും.
വിജയന്‍ വി നായര്‍, കെ പി വിജയകുമാര്‍, അജിത നമ്പ്യാര്‍, സതി ആര്‍ വി എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ ഡോ : മധു നാരായണന്‍, നിധീഷ് ബൈജു, സുജിത്ത് എടക്കാട് എന്നിവരെ ആദരിക്കും.
എം.ടി പ്രദീപ് കുമാര്‍ സ്വാഗതവും, സന്തോഷ് നടക്കാവ് നന്ദിയും പറഞ്ഞു.

കാഴ്ച കോഴിക്കോട് 17-ാം വാര്‍ഷിക
ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *