ചരിത്ര അന്വേഷണത്തില്‍ ശ്രദ്ധേയമായ  ചുവടുകളുമായി അശോകന്‍ ചേമഞ്ചേരി

ചരിത്ര അന്വേഷണത്തില്‍ ശ്രദ്ധേയമായ  ചുവടുകളുമായി അശോകന്‍ ചേമഞ്ചേരി

           ചരിത്രം പഠിച്ചതിനും, പഠിപ്പിച്ചതിനുമപ്പുറം ചിലത്കൂടി പഠിക്കാനുണ്ടെന്ന സന്ദേശവുമായി ഒരു ചരിത്രകാരന്‍ നമുക്കിടയിലുണ്ട്. അശോകന്‍ ചേമഞ്ചേരി എന്ന നാട്ടുമ്പുറത്തുകാരന്‍ ചരിത്രാന്വേഷിയാവുന്നത് കാലമേല്‍പ്പിച്ച നിയോഗമായിരിക്കാം. കോഴിക്കോടിന്റെ ചരിത്രം പറയുന്നവര്‍ സാമൂതിരി രാജവംശത്തെ പ്രധാനമായും പരാമര്‍ശിക്കുമ്പോള്‍, സാമൂതിരിക്ക് മുന്‍പ് കോഴിക്കോട് ഭരിച്ചിരുന്ന പോര്‍ളാതിരിമാരെക്കുറിച്ച് പഠിക്കുകയും, അത് സംബന്ധിച്ച് ഒരു ഗ്രന്ഥം രചിക്കുകയും ചെയ്ത ചരിത്രകാരനാണ് അശോകന്‍ ചേമഞ്ചേരി. ചരിത്ര വസ്തുതകളെ ആഴത്തില്‍ പഠിക്കുകയും, മറ്റ് പലര്‍ക്കും കണ്ടെത്താനാവാത്ത വസ്തുതകള്‍ കണ്ടെത്തുകയും എയ്യുന്നു എന്ന സവിശേഷത എടുത്തുപറയേണ്ടതാണ്. ഇതിനായി നിരന്തര അന്വേഷണവും യാത്രയും ഇദ്ദേഹത്തിന്റെ പതിവ് രീതികളാണ്.
അശോകന്‍ ചേമഞ്ചേരി വലിയ അക്കാദമി ഡിഗ്രികളുള്ള ആളല്ലെങ്കിലും ചരിത്രകുതുകിയാണെന്നതിന് മകുടോദാഹരണങ്ങളാണ് പോര്‍ളാതിരി കോഴിക്കോടിന്റെ ആദ്യ രാജാവ്, ചേരമാന്‍ പെരുമാള്‍ (ചരിത്രം) എന്നീ കൃതികള്‍. ആരോഗ്യ ശാസ്ത്രത്തെ പ്രതിപാദിക്കുന്ന ജീവിത ശൈലീ രോഗങ്ങളും പ്രതിവിധിയും ഒരു സമഗ്രാന്വേഷണം, എന്താണ് ഹോമിയോപ്പതി, പ്രമേഹത്തെ നേരിടാം ഭക്ഷണത്തിലൂടെ എന്ന മറ്റൊരു പുസ്തകവും ആരോഗ്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടാണ്. ഏഴാമത്തെ പുസ്തകമായ ചേരമാന്‍ പെരുമാള്‍ കാലത്തെ കേരളം എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം. തങ്കനൂലില്‍ നെയ്ത സ്വപ്‌നങ്ങള്‍ എന്ന നോവലും അദ്ദേഹം രചിച്ചിട്ടുണ്ട്.
അശോകന്റെ പുതിയ ചരിത്ര കണ്ടുപിടിത്തങ്ങള്‍ അറിഞ്ഞ് ഈയിടെ കെ.കെ.എന്‍ കുറുപ്പ് പുതിയങ്ങാടിയിലെ അദ്ദേഹത്തിന്റെ ജോലി സ്ഥലത്ത് വന്നു കാണുകയുണ്ടായി.
കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിലെ കൊളക്കാട് ഗ്രാമത്തില്‍ ചകിരി തൊഴിലാളിയായ മണ്ണാര്‍ക്കണ്ടി സാമി-യശോദ ദമ്പതികളുടെ ആറു മക്കളില്‍ രണ്ടാമത്തെ മകനാണ് അശോകന്‍ ചേമഞ്ചേരി. പിതാവിന്റെ മരണ ശേഷം പ്രവാസിയായി മസ്‌ക്കറ്റിലും, ഒമാനിലും ദീര്‍ഘകാലം ജോലി ചെയ്തു. ഇപ്പോള്‍ നാട്ടിലെ സാമൂഹിക-സാംസ്‌കാരിക-സാഹിത്യ സദസുകളിലെ സജീവ സാന്നിധ്യമാണിദ്ദേഹം. ഭാഷാശ്രീ പുരസ്‌ക്കാരം(2021), പുനലൂര്‍ ഭാഷാ സാഹിത്യ സംഘം പുരസ്‌ക്കാരം 2023, വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് 2024 എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
അശോകന്‍ ചേമഞ്ചേരി
മൊബൈല്‍: 9142405813, 7907636955

ചരിത്ര അന്വേഷണത്തില്‍ ശ്രദ്ധേയമായ

ചുവടുകളുമായി അശോകന്‍ ചേമഞ്ചേരി

Share

Leave a Reply

Your email address will not be published. Required fields are marked *