ഴിക്കോട്: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ സാംസങ് ഏറ്റവും പുതിയതായി പുറത്തിറക്കിയ ഫോള്‍ഡബിള്‍ ഫോണുകളായ സാംസങ് ഗാലക്സി ഇസെഡ് ഫോള്‍ഡ് 7, ഇസെഡ് ഫ്ളിപ് 7, സാംസങ് ഗാലക്സി വാച്ച് 8 സീരീസ് എന്നിവയുടെ ഇന്ത്യയിലെ ആദ്യ ലോഞ്ച് മൈജിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്നു. സാംസങ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് രാജു ആന്റണി പുല്ലന്, മൈജിയുടെ ചെയര്മാന് എ. കെ. ഷാജി, സാംസങ് റീട്ടെയില്‍ മാര്‍ക്കറ്റിംങ് ഹെഡ് ഋഷി കുല്ശ്രസ്ത, സാംസങ് സൗത്ത് എക്സ്പാറ്റ് ജുന് ഹ്വ കിം, സാംസങ് റീജിയണല്‍ സെയില്‍സ് മാനേജര്‍ പ്രേംകൃഷ്ണന്‍ എം എന്നിവര്‍ പങ്കെടുത്തു.
19 വര്‍ഷത്തോളമായി മൈജിയും സാംസങും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും കഴിഞ്ഞ വര്‍ഷം സാംസങ് ഫോണുകളില്‍ മാത്രമുള്ള മൈജിയുടെ ടേണ്‍ ഓവര്‍ 700 കോടിയായിരുന്നു. ഈ വര്‍ഷം മൈജി ലക്ഷ്യം വെക്കുന്നത് 1000 കോടിയിലേക്ക് എത്തിക്കുക എന്നതാണെന്ന് മൈജി ചെയര്മാന് എ. കെ ഷാജി പറഞ്ഞു.
സാംസങിന്റെ ഇന്ത്യയിലെ നമ്പര്‍ വണ്‍ റീജിയണല്‍ പാര്‍ട്ട്ണര്‍ മൈജിയാണെന്നും മൈജി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതിനൊപ്പം മൈജി സാംസങ് ബന്ധം മറ്റൊരു തലത്തിലേക്ക് വളരുകയാണെന്നും സാംസങ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് രാജു ആന്റണി പുല്ലന് പറഞ്ഞു. ഫോള്‍ഡ് 7 , ഫ്ളിപ് 7 ഫോണുകളില്‍ എ ഐ ഒരു കമ്പാനിയനെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഏതൊരാള്‍ക്കും എളുപ്പത്തില്‍ എ ഐ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് ഒരുക്കിയിട്ടുള്ളതെന്നും ഏറ്റവും തിക്നെസ് കുറഞ്ഞ സ്മാര്‍ട്ടായിട്ടുള്ള ഫോണുകളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോഞ്ചിനോടനുബന്ധിച്ച് ഒട്ടനവധി ഓഫറുകളാണ് മൈജിയും സാംസങ്ങും കൂടി ഒരുക്കിയിരിക്കുന്നത്. 24 മാസ തവണ വ്യവസ്ഥയില്‍ സീറോ ഡൗണ്‍പേയ്മെന്റും സീറോ ഇന്ററസ്റ്റ് സ്കീമും മൈജി ഒരുക്കിയിരിക്കുന്നു. ഇന്ത്യയില്‍ സാംസങിന്റെ ഏറ്റവും കൂടുതല്‍ സ്റ്റോക്കും ഏറ്റവും കൂടുതല്‍ കളര്‍ വേരിയന്റുകളും ആദ്യം എത്തിയിരിക്കുന്നത് മൈജിയിലാണ്. പഴയ ഫോണുകള്‍ ഏറ്റവും മികച്ച വിലയില്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഫോള്‍ഡ് 7 നും ഫ്ളിപ് 7 നും സ്വന്തമാക്കാനുള്ള സ്പെഷ്യല്‍ അവസരവും മൈജിയിലുണ്ട്.
ഫോള്‍ഡ് 7, ഫ്ളിപ് 7 എന്നിവ ആദ്യം പര്‍ച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് മൈജിയുടെ ഡബിള്‍ ലോയല്‍റ്റി പോയന്റ് ലഭിക്കുന്നതാണ്. ഈ ലോയല്‍റ്റി പോയന്റ്സ് ഉപയോഗിച്ച് കസ്റ്റമേഴ്സിന് അഡീഷണല്‍ പര്‍ച്ചേസ് നടത്താവുന്നതാണ്. കൂടാതെ കസ്റ്റമേഴ്സിന് 24,000 രൂപയുടെ ബെനഫിറ്റ് ലഭിക്കുന്നതാണ്. ഇതിന് പുറമെ 256 ഏആ ഫോള്‍ഡ് 7 ഫോണുകളുടെ വിലയില്‍ 512 ഏആ ഫോണുകള്‍ വാങ്ങാനുള്ള അവസരവുമുണ്ട്. മൈജിയുടെ 131 ഷോറൂമുകളില്‍ നിന്ന് ഈ ഫോണുകള്‍ നേരിട്ട് എക്സ്പീരിയന്‍സ് ചെയ്ത് സ്വന്തമാക്കാവുന്നതാണ്. ഒപ്പം മികച്ചഇ എം ഐ സ്കീമുകളും ലഭ്യമാണ്.
8 ഇഞ്ച് ഫോള്‍ഡബിള്‍ ഡിസ്പ്ലെ, 200 എംപി പ്രധാന സെന്‍സര്‍ സഹിതമുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ, 1 ടിബി വരെ സ്റ്റോറേജ് എന്നിവയാണ് സെഡ് ഫോള്‍ഡ് 7ന്റെ പ്രത്യേകതകള്‍. 4.1 ഇഞ്ച് എക്സ്റ്റേണല്‍ ഡിസ്പ്ലെ, 6.9 ഇഞ്ച് ഡൈനാമിക് അമോല്‍ഡ് 2ത ഡിസ്പ്ലെ, 4,300 എംഎഎച്ച് ബാറ്ററി, 50 എംപി വൈഡ്, 12 എംപി അള്‍ട്രാവൈഡ് ഇരട്ട റിയര്‍ ക്യാമറ, 10 എംപി സെല്‍ഫി ക്യാമറ, എ ഐ ഫീച്ചറുകള്‍ തുടങ്ങിയവയാണ് ഗാലക്സി ഇസെഡ് ഫ്ളിപ് 7ന്റെ പ്രത്യേകതകള്‍ .
കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടുക.
മൈജിയുടെ നേതൃത്വത്തില്‍ സാംസങ് ഗാലക്സി ഫോള്‍ഡ് 7, ഫ്ളിപ് 7
ഇന്ത്യയിലെ ആദ്യ റീട്ടെയില്‍ ലോഞ്ച് നടന്നു
