കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യ ശാലയും തിരൂര്‍ ബാര്‍ അസോസിയേഷനും സംയുക്തമായി ആരോഗ്യം ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ പരിപാടി സംഘടിപ്പിച്ചു. ആര്യ വൈദ്യശാല ട്രസ്റ്റിയും യും എ എച്ച് ആര് സി സൂപ്രണ്ടുമായ ഡോ. മുരളീധരന് പ്രസ്തുത വിഷയത്തില്‍ ക്ലാസ്സെടുത്തു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.എം.കെ മൂസകുട്ടി അദ്ധ്യക്ഷം വഹിച്ചു. ജോ.ജനറല്‍ മാനേജര്‍ പി.രാജേന്ദ്രന് ആര്യ വൈദ്യശാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ആര്യവൈദ്യശാല തിരൂര്‍ ബ്രാഞ്ചില്‍ കര്‍ക്കടകം പ്രമാണിച്ച് കാലത്ത് 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഉഴിച്ചില്‍ കിഴി ധാര തുടങ്ങിയ ചികിത്സകളും കുട്ടികള്‍ക്കായുള്ള സ്വര്‍ണ ബിന്ദു പ്രാശവും നല്കാന് സൗകര്യമുണ്ടായിരിക്കുമെന്ന് ബ്രാഞ്ച് മാനേജര്‍ അറിയിച്ചു. അസോസിയേഷന് സെക്രട്ടറി അഡ്.കെ.ടി.അജയന്, അഡീഷനല്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. ടി പി അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ ആശംസയും ഡെപ്യൂട്ടി മാനേജര്‍ അഡ്മിനിസ്േ്രടഷന്‍ എം.ടി.ബീന നന്ദിയും പറഞ്ഞു.
‘ആരോഗ്യം ആയുര്‍വേദത്തിലൂടെ’ പരിപാടി സംഘടിപ്പിച്ചു
