കോഴിക്കോട്: ആര്‍ച്ച് ബിഷപ്പ് പദവിയിലെത്തിയ ഡോ: വര്‍ഗ്ഗീസ് ചക്കാലക്കലിനെ കോഴിക്കോട്ടെ സൗഹൃദകൂട്ടായ്മയായ ‘മിഷ്’ (മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി)അനുമോദിക്കുന്നു. 20നു (നാളെ) വൈകുന്നേരം 4.30നു വൈ. എം. സി. എ ക്രോസ് റോഡിലുള്ള മറീന റസിഡന്‍സിയില്‍ വെച്ച് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അമൃതാനന്ദമയീമഠത്തിലെ സ്വാമി വിവേകാമൃതാനന്ദപുരിയും ചേര്‍ന്ന് ആര്‍ച്ച് ബിഷപ്പിനെ ആദരിക്കും.
മേയര്‍ ഡോ. ബീനാഫിലിപ്പ് സ്‌നേഹപത്രം സമര്‍പ്പിക്കും. എം കെ രാഘവന്‍ എം പി മുഖ്യപ്രഭാഷണം നടത്തും.
മിഷ് പ്രസിഡണ്ട് പി വി ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി കെ അഹമ്മദ്, ട്രഷറര്‍ സി ഇ ചാക്കുണ്ണി, കോര്‍ഡിനേറ്റര്‍ മുസ്തഫ മുഹമ്മദ് തുടങ്ങിയവര്‍ അഭിസംബോധന ചെയ്യും. വൈസ് പ്രസിഡണ്ടുമാരായ ഡോ കെ മൊയ്തു, എം പി അഹമ്മദ് തുടങ്ങിയവര്‍ ആര്‍ച്ച് ബിഷപ്പിനു പൊന്നാട അണിയിക്കും.
