കോഴിക്കോട്:പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും ആയിരുന്ന എന്‍ .വി .വിനോദിന്റെ 5-ാം ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ഓര്ഗനൈസേഷന് ഓഫ് സ്മാള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും പഠന കിറ്റ് വിതരണവും നടത്തി .
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ സെഷന്‍സ് ജഡ്ജ് കെ .കെ .കൃഷ്ണന്‍കുട്ടി പയിമ്പ്ര ഉദ്ഘാടനം ചെയ്തു .സംഘടനയുടെ പ്രസിഡണ്ട് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമപ്രവര്ത്തകന് സി .ഒ .ടി അസീസ് അനുസ്മരണ പ്രഭാഷണം നടത്തി.
മാധ്യമപ്രവര്‍ത്തകരായ ശ്രീകുമാര്‍ നിയതി, പി.ടി. നിസാര്‍, മുരളി കൊമ്മേരി, പി .അനില്‍ ബാബു, സംഗീത് ചേവായൂര്‍ ,രാധാകൃഷ്ണന് നക്ഷത്ര രാജ്യം ,എം .വിനയന്,ഷാജി പയ്യോളി ,ബഷീര്‍ അത്തോളി എന്നിവര്‍ സംസാരിച്ചു .
സംഘടനയുടെ കോഡിനേറ്റര്‍ ടി .എം .സത്യജിത്ത് പണിക്കര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി റാണി ജോയ് നന്ദിയും രേഖപ്പെടുത്തി .തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന കിറ്റ് വിതരണം കെ കെ കൃഷ്ണന്‍കുട്ടി പയിമ്പ്ര നല്കി.
എന്‍ വി വിനോദ് അനുസ്മരണ സമ്മേളനവും
പഠന കിറ്റ് വിതരണവും നടത്തി
