നവ ജനശക്തി കോണ്‍ഗ്രസ്സ് കമ്മിറ്റി പുനസംഘടിപ്പിച്ചു

നവ ജനശക്തി കോണ്‍ഗ്രസ്സ് കമ്മിറ്റി പുനസംഘടിപ്പിച്ചു

കോഴിക്കോട്: വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി നവ ജനശക്തി കോണ്‍ഗ്രസ്സ് ദേശീയ കമ്മിറ്റി പുനസംഘടിപ്പിച്ചു. തെലിങ്കാനയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗ തിരുമാനപ്രകാരമാണ് കമ്മിറ്റി പുനസംഘടിപ്പിച്ചത്. കോഴിക്കോട് നളന്ദ ഹോട്ടലില്‍ ചേര്‍ന്ന ദേശിയ എക്‌സിക്യൂട്ടീവില്‍ തമിഴ് നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, തെലിങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രേവണ്ണ ആരാധ്യ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്ത എം.എസ് ഇളങ്കോവന്‍ യോഗം ഉദ്ഘാടനം ചെയ്തു.മനോജ് ശങ്കരനെല്ലൂരിനെ കേരള ഘടകം സംസ്ഥാന പ്രസിഡന്റായി ദേശീയ കമ്മിറ്റി ചുമതലപ്പെടുത്തി.

ഭാരവാഹികളായി (ദേശിയ ചെയര്‍മാന്‍) മനോജ് ശങ്കരനെല്ലൂര്‍ . (ദേശീയപ്രസിഡന്റ്),എം.എസ് ഇളങ്കോവന്‍(തമിഴ് നാട് ) , മറ്റു ഭാരവാഹികള്‍ ഹര്‍ജിഭ് സിങ് (ദേശിയ വൈസ് പ്രസിഡന്റ് പഞ്ചാബ്), ഷാജി ജേക്കബ് (വൈസ് പ്രസിഡന്റ് (ഡല്‍ഹി) വര്‍ഗീസ് തോമസ്സ് (സെക്രട്ടറികേരള) (ട്രഷറര്‍) ഡി. മണികണ്ഠന്‍ (തമിഴ്‌നാട് ). സെക്രട്ടറിമാരായി ജാനു പ്രമീള(തെലിങ്കാന), ദാദ ശങ്കര്‍ ( മഹാരാഷ്ട്ര), രേവണ്ണ ആരാധ്യ (കര്‍ണാടക), അക്രം ബാഷ (കര്‍ണാടക), സിബ് നാരായന്‍ ബിശ്വാസ് ( ഒഡീഷ), ജഗ് മോഹന്‍ സിങ് (പഞ്ചാബ്) തിരഞ്ഞെടുത്തു.

ദേശീയ കമ്മറ്റി അംഗങ്ങളായി സുബിന്‍ സി ബാസ്‌ക്കര്‍ (കേരളം), സത്യ തിരുവള്ളൂര്‍ (തമിഴ്‌നാട്), പൊന്നുസ്വാമി തിരുവണ്ണാമലൈ (തമിഴ്നാട്) സുരേഷ് കൊലഗാനി (തെലിങ്കാന) മാരിയമ്മാള്‍ (തമിഴ്‌നാട്), ഭാഗ്യശ്രി ചാരന്‍ (മഹാരാഷ്ട്ര), സെല്‍ വകുമാര്‍ മദുരൈ (തമിഴ് നാട്) ,ശ്വാമള്‍ താക്കൂര്‍ (മഹാരാഷ്ട്ര), ഗഗ് ദീപ്
സിങ് (പഞ്ചാബ്), താന്‍ ഞ്ചിനായിക്കര്‍ (മഹാരാഷ്ട്ര) എന്‍.ഗോപാലകൃഷ്ണന്‍ (കേരള)സുകേന്ത് സിങ് (പഞ്ചാബ്)ഡോ. എസ്സംമ്പള്ളി വേണു ഭാസ്‌ക്കര്‍ (തെലിങ്കാ ന )അമീര്‍ ഖാന്‍ (മഹാരാഷ്ട്ര) തിരഞ്ഞെടുത്തു.മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെ മുന്നോട്ട് പോകും. രാജ്യത്ത് സംഘ പരിവാര്‍ സാമുദായിക വിഭജനത്തിന് ശ്രമിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സംഘ പരിവാര്‍ രാഷ്ട്രിയത്തെ പരാജയപ്പെടുത്താന്‍ മതേതര സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വരണമെന്ന് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു. എന്‍ ഗോപാലകൃഷ്ണന്‍ നന്ദി പറഞ്ഞു.

 

 

നവ ജനശക്തി കോണ്‍ഗ്രസ്സ് കമ്മിറ്റി പുനസംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *