കോഴിക്കോട്: മദ്യാസക്തിയില്‍ നിന്നും വിടുതല്‍ നേടിയവരുടെ കൂട്ടായ്മയായ ആല്‍ക്കഹോളിക്സ് അനോനിമസ് (എ.എ.കോഴിക്കോട്)ന്റെ 33-ാം വാര്‍ഷികാഘോഷം 13ന് ഞായര്‍ ഉച്ചക്ക് 2.30 മുതല്‍ ചാലപ്പുറത്തെ ബുള്ള്യന്‍ ആര്‍ക്കേഡില്‍ നടക്കും. വിജിലന്‍സ് ഡിവൈഎസ്പി കെ.കെ.ബിജു പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലയിലെ സേവന കേന്ദ്രങ്ങളുടെ സേവകര്‍ ആശംസകള്‍ നേരും. വൈകിട്ട് 6 മണി മുതല്‍ കലാവിരുന്ന് അരങ്ങേറും. ലോകത്താകെ 182 ലധികം രാജ്യങ്ങളിലായി 1,17,000ത്തിലധികം ഗ്രൂപ്പുകളും, 21 ലക്ഷത്തിലധികം അംഗങ്ങളുമുള്ളതായി കണക്കാക്കപ്പെടുന്ന പ്രസ്ഥാനമാണ് ആല്‍ക്കഹോളിക്സ് അനോനിമസ് (എ.എ). ഇന്ത്യയില്‍ 1250ലധികം എ.എ മീറ്റിംഗുകള്‍ നടക്കുന്നുണ്ട്. 30,000ലധികം അംഗങ്ങളുണ്ട്.
