ഓഷിന്‍ ഹോട്ടല്‍ ഉദ്ഘാടനം 14ന്
കോഴിക്കോട്: നഗരത്തിന്റെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ നവ്യാനുഭവമായി ഓഷിന്ഹോട്ടല് 14ന് തിങ്കള്‍ വൈകിട്ട് നാലുമണിക്ക് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഓഷിന്ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഷിഹാബുദ്ധീന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സെയ്ദ് റഷീദ് അലി തങ്ങള്‍ മുഖ്യാതിഥിയാകും. 42 ആധുനിക ആഢംബര റൂമുകളും റസ്റ്റോറന്റ്,കോഫിഷോപ്പ് കോണ്‍ഫറന്‍സ് ഹാള്‍, ഫങ്ഷന് ഹാള്‍, ഫിറ്റ്നസ് ഹാള്‍ എന്നിവ ഹോട്ടലിലുണ്ടാകും. ഓഷിന്റെ സഹോദര സ്ഥാപനം കല്പറ്റ സിവില്‍ സ്റ്റേഷന് മുന്‍പിലും പ്രവര്‍ത്തിച്ചുവരികയാണ്. നഗരത്തിലെ ടൂറിസം മേഖലക്ക് പുത്തനുണര്‍വ് കൈവരിക്കാന്‍ പുതിയ ഹോട്ടല്‍ സംരംഭം വഴിയൊരുക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിജിഎം യാഖൂബ് ഖാന്, കുലിനറി ഡയറക്ടര്‍ ഫൈസല്‍ ബഷീര്‍, സെയില്‍സ് ഡയറക്ടര്‍ ശിവപ്രസാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
