കോഴിക്കോട്: കെ. ശിവ രാമന് ട്രസ്റ്റ് നാടക പ്രതിഭാ പുരസ്ക്കാരം ലഭിച്ച പ്രശസ്ത നാടകനടി എല്‍ സി സുകുമാരന്‍ യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാദമി (യു.ഡി.എ) സ്വീകരണം നല്കി.അളകാപുരി യില്‍ നടന്ന ചടങ്ങില്‍ യു.ഡി.എ പ്രസിഡണ്ട് ഡോ. കെ. മൊയ്തു പൊന്നാട അണിയിച്ചു. നടന്മാരായ വിജയന് കാരന്തൂര്‍, എം.ജയരാജന്, വില്‍സണ്‍ സാമുവല്‍, എം. ഷാഹുല്‍ഹമിദ്, സുദര്ശന് ബാലന്, അഡ്വ എം. രാജന്, പുത്തൂര്‍ മഠം ചന്ദ്രന്, സി. രമേശ്, ടി.പി. വാസു, ടി കെ സുബൈര്‍, കെ.പി. അബുബക്കര്‍, മുരളി ഫിലിംസ് വി.പി.മാധവന് നായര്‍, പി ഗംഗാധരന്, .കെ. മുഹമ്മദലി, എം ചന്ദ്ര ശേഖരന്, നീന അനീഷ്, എം അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍സി സുകുമാരന്‍ മറുമൊഴി നടത്തി.
നടി എല്‍സി സുകുമാരന്‍ സ്വീകരണം നല്കി
