മെക് 7 വ്യായാമ മുറ കേരളത്തിന്റെ ആരോഗ്യ മേഖലക്ക് നല്‍കിയത് മികച്ച സംഭാവന; അഹമ്മദ് ദേവര്‍കോവില്‍

മെക് 7 വ്യായാമ മുറ കേരളത്തിന്റെ ആരോഗ്യ മേഖലക്ക് നല്‍കിയത് മികച്ച സംഭാവന; അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: മെക് 7 വ്യായാമ മുറ കേരളത്തിന്റെ ആരോഗ്യ മേഖലക്ക് നല്‍കിയത് മികച്ച സംഭാവനയാണെന്ന് അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ. മെക് 7 ഹെല്‍ത്ത് ക്ലബ്ബിന്റെ നൈനാം വളപ്പ് കോതി മിനി സ്റ്റേഡിയം യൂണിറ്റിന്റെ 200 -ാം ദിനത്തില്‍ പാരമൗണ്ട് ടവറില്‍ നടത്തിയ സ്‌നേഹ സംഗമം ഉല്‍ഘടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സംസ്ഥാനത്തെ സ്‌കൂളുകളിലും കലാലയങ്ങളിലും മെക് 7 പരിശീലനം കരിക്കുലത്തിന്റെ ഭാഗമാക്കിയാല്‍ വിദ്യാര്‍ത്ഥികളില്‍ മെക് 7 ലഹരിയാക്കി മാറ്റുവാനും ആരോഗ്യം സംരക്ഷിക്കുവാനും സാധിക്കുമെന്ന് സംഗമം വിലയിരുത്തി.
കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലേക്കും മെക് 7 സ്റ്റുഡന്റ്‌സ് പാക്കേജ് പ്രൊപോസല്‍ അധികാരികള്‍ക്ക് കൈമാറിയിരുന്നെങ്കിലും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ഇനിയും സര്‍ക്കാര്‍ മുന്നോട്ട് വന്നാല്‍ പദ്ധതി പൂര്‍ണമായും സൗജന്യമായി നടപ്പിലാക്കാന്‍ മെക് 7 തയ്യാറാണെന്നു ആമുഖ പ്രഭാഷണത്തില്‍ ബ്രാന്‍ഡ് അംബാസ്ഡര്‍ അറക്കല്‍ ബാവ പ്രസ്താവിച്ചു.യൂണിറ്റ് ചെയര്‍മാന്‍ കെ.വി.ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.മൊയ്തീന്‍ കോയ, എസ് കെ.അബൂബക്കര്‍,മെക് 7 ഫൗണ്ടര്‍ കേപ്റ്റന്‍ സലിവുദ്ദീന്‍, മുന്‍ കൗണ്‍സിലര്‍ കെ.പി.അബ്ദുള്ള കോയ, ഡോക്ടര്‍ അബ്ദുല്‍ ഖാദര്‍ എ.പി, കോര്‍ഡിനേറ്റര്‍ ഷബീര്‍ ഉസ്മാന്‍ പി.പി,ട്രൈനര്‍ നംഷീദ് എ.എം, അബ്ദു സലാം കല്ലായി,പി.എന്‍.വലീദ്,പി.ടി.കുഞ്ഞഹമ്മദ് കോയ, ചീഫ് കോര്‍ഡിനേറ്റര്‍ കെ.ടി.മുസ്തഫ സോണ്‍ ഫോര്‍ കോഡിനേറ്റര്‍ എസ്.പി.റഷീദ്, മീഡിയ ചീഫ് സലാം സി പറമ്പില്‍,ബാപ്പു തേഞ്ഞിപ്പാലം എന്നിവര്‍ സംസാരിച്ചു.

 

 

മെക് 7 വ്യായാമ മുറ കേരളത്തിന്റെ ആരോഗ്യ മേഖലക്ക്
നല്‍കിയത് മികച്ച സംഭാവന; അഹമ്മദ് ദേവര്‍കോവില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *