പി.എം.കേളുക്കുട്ടി മേസ്തിരിയെ സന്ദര്‍ശിച്ചു

പി.എം.കേളുക്കുട്ടി മേസ്തിരിയെ സന്ദര്‍ശിച്ചു

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ‘കേളുക്കുട്ടി മേസ്തിരി ജീവിതം വിസ്മയം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന്റെ ഭാഗമായി പീപ്പിള്‍സ് റിവ്യൂ മുഖ്യ പത്രാധിപരും പ്രസാധകനുമായ പി.ടി.നിസാര്‍ കേളുക്കുട്ടി മേസ്തിരിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ സന്ദര്‍ശിച്ചു. കേളുക്കുട്ടി മേസ്തിരിയുടെ ജീവിതം എഴുതിയ ടി.ഹസ്സന്‍, നന്മ എം ബി ടി കണ്‍വീനര്‍ യു.പി.ജയരാജനും കൂടെയുണ്ടായിരുന്നു.

സംസ്ഥാനത്തിനകത്തും, പുറത്തും, കോഴിക്കോട് നഗരത്തിലും തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന അംബരചുംബികളായ വലിയ പ്രൊജക്ടുകള്‍ യാഥാര്‍ത്ഥ്യമാക്കിയ ബില്‍ഡറാണ് പി.എം.കേളുക്കുട്ടി മേസ്തിരി. അദ്ദേഹത്തിന് ജന്മ നാട് ആദരിക്കുന്നതിന്റെ ഭാഗമായാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം ഉയന്‍ പ്രകാശനം ചെയ്യും.

പി.എം.കേളുക്കുട്ടി മേസ്തിരിയെ സന്ദര്‍ശിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *