കോഴിക്കോട്: വായനാദിനത്തോടനുബന്ധിച്ച് ഭാഷാ സമന്വയ വേദി അംഗങ്ങളുടെ പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള ചര്‍ച്ച – പുസ്തക പര്‍വ്വം സംഘടിപ്പിച്ചു പരിപാടി പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. വായന ഒരു സാധനയാണെന്നും കൃതികളുടെ ആന്തരിക സത്ത ഉള്‍കൊണ്ടുള്ള വായനയാണ് യഥാര്‍ഥ വായനയെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഗോപി പുതുക്കോട് അധ്യക്ഷത വഹിച്ചു. അമ്പത്തിഒമ്പതാമത് ജ്ഞാനപീം പുരസ്കാരം ലഭിച്ച ഹിന്ദി എഴുത്തുകാരന് വിനോദ് കുമാര്‍ ശുക്ലയുടെ കാവ്യസാധനയെക്കുറിച്ച് ഡോ.ആര്‍സു പ്രഭാഷണം നടത്തി. ഡോ. എം.കെ.പ്രീത, കെ.എം.വേണുഗോപാല്‍ എന്നിവര്‍ വിനോദ്കുമാര്‍ ശുക്ലയുടെ കവിതകള്‍ ആലപിച്ചു. ഡോ. പി.കെ.രാധാമണി, ഡോ.ഒ. വാസവന്, കെ.ജി.രഘുനാഥ്, കെ.വരദേശ്വരി, ഡോ.സി.സേതുമാധവന്, എസ്.എ.ഖുദ്സി എന്നിവര്‍ 2024-ല്‍ പ്രസിദ്ധീകരിച്ച സ്വന്തം കൃതികളെ കുറിച്ച് സംസാരിച്ചു. വേലായുധന് പള്ളിക്കല്‍ എന്‍.പ്രസന്നകുമാരി ടി. സുമിന പ്രസംഗിച്ചു.
പുസ്തക പര്‍വ്വം സംഘടിപ്പിച്ചു
