കോഴിക്കോട്: നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ദീപ്നിയ ഡി ബി ക്ക് കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.ഹുസൈന് മടവൂര്‍ പേരാമ്പ്ര ആവളയിലെ വീട്ടിലെത്തി ഉപഹാരം നല്കി ആദരിച്ചു. തുടര്‍ന്നും ദീപ്നിയക്ക് കൂടുതല്‍ പുരോഗതിയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും അവളുടെ നേട്ടത്തിന്നായി പരിശ്രമിച്ച മാതാപിതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. ദീപ്നിയയുടെ മാതാപിതാക്കളായ എം.പി. ബിജി ടീച്ചര്‍, പി.എം ദിനേശന് മാസ്റ്റര്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി എന്‍.കെ.എം സകരിയ്യ , ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ കരീം കോച്ചേരി, വി.ടി.കെ അബ്ദുഹ്മാന്‍, പ്രൊഫസര്‍ അബ്ദുസ്സലാം ആവള , വി. ഹമീദ് , വി.കെ നൗഫല്‍, സി.എം അബ്ദുല്ല, ഇ.കെ. മുത്താന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നീറ്റ്; ഒന്നാം റാങ്ക്കാരി ദീപ്നിയയെ ആദരിച്ചു
