വായന മരിക്കില്ല: പി.പി.ശ്രീധരനുണ്ണി

വായന മരിക്കില്ല: പി.പി.ശ്രീധരനുണ്ണി

കോഴിക്കോട്: അച്ചടി മാധ്യമങ്ങളുടെ കാലത്തുള്ളതുപോലെ പുസ്തക വായന നടക്കുന്നില്ലെങ്കിലും പുതു തലമുറ ഇ-വായനയുടെ സാധ്യതകളടക്കം ഉപയോഗിച്ച് മുന്നേറുകയാണെന്ന് പ്രശസ്ത കവി പി. പി.ശ്രീധരനുണ്ണി പറഞ്ഞു. അക്ഷരം നാശമില്ലാത്തതാണ്. അതുകൊണ്ട് തന്നെ വായന ഒരിക്കലും നശിക്കില്ല. പഴയ കാലത്തേക്കാള്‍ അറിവിന്റെ സാധ്യതകള്‍ അനന്തമാണ്. പരന്ന വായനയിലൂടെ കുട്ടികളുടെ അടക്കം വിജ്ഞാനം വര്‍ദ്ധിക്കുകയാണ്. പഴയ രീതിയിലുള്ള വായന അന്യം നിന്നു പോവാതിരിക്കാന്‍ പുസ്തക വായനയുടെ മഹത്വം പുതു തലമുറക്ക് പറഞ്ഞു കൊടുക്കാനുള്ള ഇടങ്ങള്‍ ഒരുക്കണം. മതപരമായ ഗ്രന്ഥങ്ങളുടെ വായനയും കുറഞ്ഞു വരികയാണ്. വായനാ ദിനത്തില്‍ നടത്തുന്ന വായനയുടെ പ്രധാന്യം പോലെ ഇത്തരം ചടങ്ങുകള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

വായന മരിക്കില്ല: പി.പി.ശ്രീധരനുണ്ണി

Share

Leave a Reply

Your email address will not be published. Required fields are marked *