കോഴിക്കോട്: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ലക്ഷ്മി വാകയാട് രചിച്ച സ്നേഹതീരം (കഥാ സമാഹാരം), ഇലയും മുള്ളും കണ്ടുമുട്ടിയപ്പോള്‍ (കവിതാ സമാഹാരം) എന്നീ പുസ്തകങ്ങള്‍ പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ ലഭ്യമാണ്. ലക്ഷ്മി വാകയാടില്‍ നിന്ന്, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സ്വപ്ന കിരീടം (നോവല്‍) ജീവിതത്തിന്റെ മുറിപ്പാടുകള്‍ (കഥാ സമാഹാരം) എന്നീ പുസ്തകങ്ങളുടെ കര്‍ത്താവ് കൂടിയാണ് ലക്ഷ്മി വാകയാട്. പത്ത് വര്‍ഷക്കാലം കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പറായും അരുണോദയം വായനശാല സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാകവി ഉള്ളൂര്‍ സ്മാരക പുരസ്‌കാരങ്ങളും ലക്ഷ്മി വാകയാടിനെ തേടിയെത്തിയിട്ടുണ്ട്.
ലക്ഷ്മി വാകയാടിന്റെ പുസ്തകങ്ങള്‍
പുസ്തക മേളയില്‍