പുസ്തക പ്രകാശനവും, റഫി നൈറ്റും സംഘടിപ്പിച്ചു

പുസ്തക പ്രകാശനവും, റഫി നൈറ്റും സംഘടിപ്പിച്ചു

അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ സംഗീതചരിത്രം അനാവരണം ചെയ്ത് കുറ്റിച്ചിറ സ്വദേശി സി.പി.ആലിക്കോയ രചിച്ച് ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന ‘മുഹമ്മദ് റഫി – സംഗീതലോകത്തെ നാദവിസ്മയം ‘ എന്ന പുസ്തകം ഡോ.എം.പി.അബ്ദുസമദ് സമദാനി. എം.പി,പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ഗ്രന്ഥകര്‍ത്താവിന് അഹമ്മദ് ദേവര്‍കോവില്‍. എം.എല്‍.എ. ഉപഹാരം സമ്മാനിച്ചു. മുഹമ്മദ് റഫി ലവേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചെയര്‍മാന്‍ പി.കെ. മൊയ്തീന്‍ കോയ (ബാബു ) അദ്ധ്യക്ഷത വഹിച്ചു. എന്‍.സി.അബ്ദുള്ളക്കോയ ഗ്രന്ഥകര്‍ത്താവിനെ പരിചയപ്പെടുത്തി. ജനറല്‍ കണ്‍വീനര്‍ എം.വി. റംസി ഇസ്മായില്‍ സ്വാഗതവും കണ്‍വീനര്‍ ആര്‍. ജയന്ത് കുമാര്‍ നന്ദിയും പറഞ്ഞു.

പുസ്തക പ്രകാശന ചടങ്ങിന്് ശേഷം പ്രമുഖ ഗായകന്‍ മുംബയിലെ ഹാമിദ് ഖാന്‍ തെരിനും അനൂനയും ‘മുഹമ്മദ് റഫി – സുരോന്‍ ക സര്‍താജ് ‘ പരിപാടിയില്‍ റഫീ ഗാനങ്ങള്‍ അവതരിപ്പിച്ചു.

 

 

പുസ്തക പ്രകാശനവും,
റഫി നൈറ്റും സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *