കോഴിക്കോട്: പ്രശസ്ത ഹൃദയരോഗ ചികിത്സാ വിദഗ്ധന്‍ ഡോ.കെ.കുഞ്ഞാലിയുടെ അരനൂറ്റാണ്ടിലധിക കാലമുള്ള ചരിത്രം, കോഴിക്കോടിന്റെ ഭിഷഗ്വര ചരിത്രം കൂടിയാണെന്ന് പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. അദ്ദേഹം കോഴിക്കോടെത്തിയിട്ട് അമ്പത് കൊല്ലത്തിലധികമായി. അക്കാലം മുതലേ ഡോക്ടറുമായി വ്യക്തി ബന്ധം തുടങ്ങിയതാണ്. ഡോക്ടര്‍ ഹൃദയ താളം പരിശോധിക്കുമ്പോള്‍ ഹൃദയത്തിന്റെ ചരിത്രം കൂടിയാണ് പരിശോധിക്കുന്നത്. ഡോക്ടറുടെ ജീവിതം സമൂഹത്തന്റെ കഥകൂടിയാണ്.വൈദ്യശാസ്ത്രം അനുദിനം വികസിക്കുന്നതുപോലെ, ഡോക്ടറുടെ ആത്മകഥയില്‍ നിന്ന് പൊതു സമൂഹത്തിന് പലതും ഉള്‍ക്കൊള്ളാനുണ്ടെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡോ.കുഞ്ഞാലിയുടെ ആത്മകഥയായ ‘ഡോ.ഹാര്‍ട്ടി’ന്റെ കവര്‍ ഡോ. പി.കെ.അശോകന് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍ ഹാര്‍ട്ടിന്റെ പ്രസാധകരായ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.